Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
UK Special
  Add your Comment comment
ആരോഗ്യം ക്ഷയിച്ച് ആരോഗ്യമേഖല, എഴുപതു വയസ് കടക്കില്ലെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: രാജ്യത്തെ ആരോഗ്യമേഖല തകര്‍ച്ചയുടെ വക്കിലാണെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആദ്യം സാമ്പത്തിക പ്രതിസന്ധിയായിരുന്നു. ഇത് രൂക്ഷമായതോടെ ജീവനക്കാരെ വെട്ടിക്കുറച്ച് പ്രശ്‌നം പരിഹരിക്കാന്‍ മാനെജ്‌മെന്റ് ശ്രമിച്ചു. ഇതോടെ രോഗികളുടെ ഗതി അധോഗതിയായി. സമയത്തിന് ചികിത്സ കിട്ടാതെയായി. അത്യാഹിത വിഭാഗത്തില്‍ പോലും ആവശ്യത്തിന് ഡോക്റ്റര്‍മാരോ നഴ്‌സുമാരോ ഇല്ലാത്ത അവസ്ഥ. അടുത്തിടെ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ക്യാന്‍സര്‍ രോഗികളെ പോലും നോക്കാന്‍ ആരുമില്ലാത്ത അവസ്ഥ. കൂടാതെ കണ്ണ് കാണിക്കാന്‍ വന്ന രോഗിക്ക് സമയത്ത് ചികിത്സ ലഭിക്കാതെ വന്നതോടെ കാഴ്ച ശേഷി നഷ്ടമായി. അങ്ങനെ പോകുന്നു പരാതികളുടെ പ്രളയം. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് വന്നത്. 

പ്രതിസന്ധി രൂക്ഷമായതോടെ എന്‍എച്ച്എസ് എഴുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഉണ്ടാകില്ലെന്ന് വിദഗ്ധര്‍. മാറ്റിവയ്ക്കുന്ന ഓപ്പറേഷനുകള്‍ വര്‍ധിച്ചു വരുന്നതും ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ കാത്തിരിപ്പ് സമയം വര്‍ധിക്കുന്നതും നിത്യ സംഭവമായി. ആശുപത്രികളിലും കെയര്‍ ഹോമുകളിലും കിടക്കകള്‍ ലഭിക്കാനില്ല. ജീവനക്കാരുടെ കുറവും രോഗികളുടെ വര്‍ധനയും എന്‍എച്ച്എസിന് പ്രതിസന്ധികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്ന പ്രായമായ രോഗികളില്‍ ശരാശരി എട്ട് പേരെങ്കിലും മതിയായ ചികിത്സ ലഭിക്കാതെ മടങ്ങുന്നുണ്ടെന്ന് കമ്മീഷന്‍ പറയുന്നു. എന്‍എച്ച്എസ് ഡോക്റ്റര്‍മാരുടെയും ഡെന്റിസ്റ്റുകളുടെയും ഒഴിവുകള്‍ 2 വര്‍ഷത്തിനിടെ 40 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഇതൊന്നു പോലും നികത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. അതേസമയം, രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window