Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
196 കോടി രൂപ ചെലവില്‍ അയോദ്ധ്യയില്‍ ശ്രീരാമ പ്രതിമ, ഇനി എന്തൊക്കെ കാണണം
reporter

ലക്‌നൗ: അയോദ്ധ്യയില്‍ 196 കോടി രൂപ ചെലവില്‍ ശ്രീരാമ പ്രതിമ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയ്യാറെടുക്കുന്നു. ആത്മീയ വിനോദ സഞ്ചാരത്തിന്റെ പേരില്‍ സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്മെന്റാണ് പ്രതിമ നിര്‍മ്മിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കരട് രേഖ സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ രാം നായിക്കിന് സമര്‍പ്പിച്ചു. നവ അയോദ്ധ്യ എന്ന ആശയത്തിന്റെ മുഖമുദ്രയാക്കുവാനാണ് പ്രതിമ നിര്‍മ്മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിക്കായി 196 കോടിയുടെ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാനം കേന്ദ്രത്തിനു സമര്‍പ്പിച്ചു. ഇതില്‍ 134 കോടി രൂപ അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ട്. മറ്റ് വിവരങ്ങള്‍ ഒക്ടോബര്‍ 18 ന് അയോധ്യയില്‍ നടക്കുന്ന ദീപാവലി ആഘോഷച്ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചടങ്ങിനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ രാം നായിക്കിന് മുന്നില്‍ സമര്‍പ്പിച്ചതായി രാജ് ഭവന്‍ ഇറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കി. 100 മീറ്ററാണ് പ്രതിമയുടെ ഉയരമെന്ന് സര്‍ക്കാരിന്റെ സ്ലൈഡ് ഷോ ദൃശ്യങ്ങള്‍ വഴി വ്യക്തമാകുന്നുണ്ടെങ്കിലും ഇക്കാര്യം ഉറപ്പു വരുത്തിയിട്ടില്ല.

 
Other News in this category

 
 




 
Close Window