Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
UK Special
  Add your Comment comment
കുറ്റക്കാര്‍ മൊണാര്‍ക്ക്, പക്ഷേ അനുഭവിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍. ഇത് അബ്ടയുടെ നിലപാട്
reporter

ലണ്ടന്‍: മൊണാര്‍ക്ക് മാനെജ്‌മെന്റിന്റെ ധൂര്‍ത്ത് മൂലം ഉണ്ടായ കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ ഇപ്പോള്‍ എല്ലാവരും ബാധ്യസ്ഥരായിരിക്കുന്നു. മൊണാര്‍ക്ക് ബജറ്റ് എയര്‍ലൈന്‍സ് തകര്‍ന്നതോടെ പതിനായിരക്കണക്കിന് ആളുകളാണ് വിദേശരാജ്യത്ത് കുടുങ്ങിയത്. ഇവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാരാണ് ഇടപെടല്‍ നടത്തിയത്. എന്നാല്‍ ഇതോടെ കെണിയിലായത് സാധാരണ യാത്രക്കാരാണ്. ഇതിന് ചെലവായ തുക തിരികെപ്പിടിക്കാന്‍ വിമാനയാത്രാക്കൂലി വര്‍ധിപ്പിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്സ് (അബ്ട). ടിക്കറ്റുകള്‍ക്ക് ലെവി ഏര്‍പ്പെടുത്തി നഷ്ടമായ തുക തിരികെപ്പിടിക്കാമെന്നാണ് അബ്ട അവകാശപ്പെടുന്നത്. സമാധാനകാലത്ത് ബ്രിട്ടന്‍ നടത്തിയ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമെന്നായിരുന്നു ഇത്. 

ഒക്ടോബര്‍ 2ന് പുലര്‍ച്ചെയാണ് തങ്ങള്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചതായി മൊണാര്‍ക്ക് അറിയിച്ചത്. ടുണീഷ്യ, തുര്‍ക്കി, ഈജിപ്റ്റ് എന്നിവിടങ്ങളിലെ ഭീകരാക്രമണമാണ് തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന ന്യായീകരിച്ചായിരുന്നു നടപടി. 2000 പേര്‍ക്ക് ജോലി നഷ്ടമായി. ഇതോടെ ഒക്ടോബര്‍ 15 വരെ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാരെ വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1,10,000 യാത്രക്കാരാണ് വിവിധയിടങ്ങളിലായി കുടുങ്ങിയത്. ഇവരെയാണ് തിരിച്ചെത്തിച്ചത്. 


 

 
Other News in this category

 
 




 
Close Window