Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു
reporter
ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 9ന് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും. തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ പെരുമാറ്റചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ 18ന് മുമ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഹിമാചലില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഓരോ മണ്ഡലത്തിലേയും ഒരു ബൂത്തില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.
 
Other News in this category

 
 
 
Close Window