Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
സിനിമ
  Add your Comment comment
ദൈവമേ കൈ തൊഴാം 'കെ. കുമാറാകണം' : നായകന്‍ ജയറാം
reporter
സലിംകുമാര്‍ സംവിധായകന്റെ കുപ്പായമണിയുന്നത് ആദ്യമായല്ല. പക്ഷേ ജയറാം നായകനാകുന്ന പുതിയ ചിത്രവുമായെത്തുമ്പോള്‍ അതില്‍ പുതുമയുണ്ട്. ഗൗരവതരമായ പ്രമേയങ്ങള്‍ അവതരിപ്പിച്ചവയായിരുന്നു അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളെങ്കില്‍ നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന എന്റര്‍ടെയ്‌നറാണ് പുതിയ ചിത്രം. 'ദൈവമേ കൈതൊഴാം കെ.കുമാറാകണം' എന്ന ടൈറ്റിലില്‍ത്തന്നെ ഒരു രസത്തുടര്‍ച്ചയ്ക്കുള്ള ക്ഷണമുണ്ട്.
കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന തരത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സലിംകുമാര്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ ജയറാമിന്റെ നായിക എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. അനുശ്രീയാണ് ചിത്രത്തില്‍ നായിക ആയെത്തിയത്. കെ.കുമാര്‍ എന്ന വില്ലേജ് ഓഫീസറാണ് ചിത്രത്തില്‍ ജയറാമിന്റെ നായക കഥാപാത്രം. അയാളുടെ ഭാര്യ നിര്‍മ്മല എന്ന കഥാപാത്രമായാണ് അനുശ്രീ എത്തുന്നത്. നെടുമുടി വേണു, ശ്രീനിവാസന്‍, വിനായകന്‍, മാമുക്കോയ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെക്കൂടാതെ സലിംകുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡോക്ടര്‍ സക്കറിയാ തോമസ്, ആല്‍വിന്‍ ആന്റണി, ശ്രീജിത്ത് രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സിനി സിദ്ധാര്‍ഥ് ഛായാഗ്രഹണം. സംഗീതം നാദിര്‍ഷാ. ഇരാറ്റുപേട്ടയിലും പാലായിലും ആയി പുരോഗമിക്കുകയാണ് സിനിമയുടെ ചിത്രീകരണം.
 
Other News in this category

 
 




 
Close Window