Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
സെക്‌സി ദുര്‍ഗ എന്ന സിനിമ കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ഐ.എഫ്.എഫ്.കെ
reporter
അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുകയും മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത സെക്‌സി ദുര്‍ഗയെ ഐ എഫ് എഫ് കെ തള്ളി. ഈ വര്‍ഷം പുറത്തിറങ്ങിയ സെക്‌സി ദുര്‍ഗ നെതര്‍ലന്റസിലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. ഈ ചിത്രമാണ് ഐ എഫ് എഫ് കെ ആദ്യം പ്രദര്‍ശനാനുമതി നല്‍കാഞ്ഞത്.
അന്താരാഷ്ട്ര മത്സര ഇനത്തിലേക്കാണ് സനല്‍ ശശിധരന്‍ തന്റെ ചിത്രവുമായി ഐ എഫ് എഫ് കെയെ സമീപിച്ചത്. എന്നാല്‍ മേളകളില്‍ വിവിധ അംഗീകാരങ്ങള്‍ ലഭിച്ച സെക്‌സി ദുര്‍ഗയെ ഐ.എഫ്.എഫ്.കെയുടെ മത്സര വിഭാഗത്തില്‍ അധികൃതര്‍ പരിഗണിച്ചില്ല.
പിന്നീട് ചിത്രത്തിന്റെ നിര്‍മ്മാതാവിന് ചിത്രത്തെ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തുവെന്ന് അറിയിച്ച് സന്ദേശം ലഭിച്ചു. എന്നാല്‍ ചിത്രം ഫെസ്റ്റിവലിന് അയക്കേണ്ടെന്ന് സംവിധായകന്‍ സനല്‍കുമാര്‍ തന്നെ തീരുമാനമെടുക്കുകയായിരുന്നു.
തന്റെ സിനിമയ്ക്ക് അര്‍ഹിച്ച പരിഗണന ഐ.എഫ്.എഫ്.കെയില്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് സംവിധായകന്‍ തിരുവനന്തപുരത്ത് തന്നെ സമാന്തര പ്രദര്‍ശനം നടത്താനൊരുങ്ങുന്നത്. ഐ എഫ് എഫ് കെയുടെ ഏകപക്ഷീയമായ നിലപാടില്‍ വിയോജിപ്പുള്ള ഒരുപാട് പേര്‍ തന്നോടൊപ്പമുണ്ടെന്ന് സനല്‍കുമാര്‍ ശശിധരന്‍ സൗത്ത് ലൈവിനോട് പറഞ്ഞു.
പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായി സനല്‍കുമാര്‍ തന്റെ ഫേസ്ബുക്കില്‍ സമാന്തര പ്രദര്‍ശനം നടത്തുന്നത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. ഇതിനു ഒരുപാട് പേര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window