Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
കായികം
  Add your Comment comment
പാലായില്‍ സമാപിച്ച സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിനു കിരീടം
reporter
അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിനെ ബഹുദൂരം പിന്നിലാക്കി എറണാകുളം ജില്ലയ്ക്ക് കിരീടം. രണ്ടാമത് പാലക്കാട്. 258 പോയിന്റോടെ കഴിഞ്ഞ തവണ കോഴിക്കോട് വച്ച് കൈവിട്ട കിരീടം തിരിച്ചെടുത്താണ് എറണാകുളത്തിന്റെ പ്രതികാരം. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ ഒന്നാമതെത്തി. പാലക്കാട് 184 പോയിന്റും, കോഴിക്കോട് 140 പോയിന്റും നേടി.
അവസാനം നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 4x 400 മീറ്റര്‍ റിലേയില്‍ പാലക്കാടും സീനിയര്‍ ആണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയില്‍ തിരുവനന്തപുരവും ഒന്നാം സ്ഥാനം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ റിലേ മത്സരത്തില്‍ പാലക്കാടിന് പങ്കെടുക്കാനായില്ല. ടീമിലെ ഒരംഗത്തിന്റെ പരിക്കാണ് പിന്മാറാന്‍ കാരണം.

കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാലക്കാടിനേക്കാള്‍ 74 പോയിന്റിന്റെ വ്യക്തമായ ലീഡോടെയാണ് എറണാകുളത്തിന്റെ കിരീടനേട്ടം. കഴിഞ്ഞ തവണ 8 പോയിന്റുകളുടെ വ്യത്യാസത്തില്‍ അവസാന നിമിഷമാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്. റിലേ, 1200 മീറ്റര്‍, ത്രോ ഇനങ്ങളില്‍ എറണാകുളത്തിന്റെ ശക്തമായ ആധിപത്യം ആദ്യം മുതല്‍ തുടര്‍ന്നിരുന്നു.
 
Other News in this category

 
 




 
Close Window