Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രവാസി ദമ്പതികള്‍ പെണ്‍കുട്ടിയെ ദത്തെടുത്തത് എവിടെ നിന്ന്? രേഖകള്‍ എന്തെല്ലാം? കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഇടപെട്ടു
reporter
അമേരിക്കയില്‍ കൊല്ലപ്പെട്ട മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യുവിന്റെ ദത്തെടുക്കല്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധിക്ക് നിര്‍ദേശം നല്‍കി. നിയമങ്ങള്‍ പാലിച്ചു തന്നെയാണോ കു്ട്ടിയെ ദത്തെടുത്തിരിക്കുന്നത് എന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഈ മാസം ഏഴിനു അമേരിക്കയിലെ വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു മൂന്ന് വയസുകാരി ഷെറിനെ കാണാതായത്. പിന്നീട് വീടിനടുത്തെ കലുങ്കില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബിഹാര്‍ നളന്ദയിലെ മദര്‍ തെരേസാ സേവാ ആശ്രമ അനാഥാലയത്തില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് വെസഌയും ഭാര്യ സിനിയും ഷെറിനെ ദത്തെടുക്കുന്നത്. എന്നാല്‍ പിന്നീടാണ് കുട്ടിക്ക് സംസാരത്തിനും കാഴ്ചയ്ക്കും വൈകല്യമുണ്ടെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞത്.

ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസഌ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലുകുടിക്കാത്തതിന് വീടിന് വെളിയില്‍ നിര്‍ത്തിയ കുട്ടിയെ കാണാതായെന്നാണ് ഇയാള്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പിന്നീട്, നിര്‍ബന്ധിച്ച് പാലുകുടിപ്പിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസതടസം നേരിടുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് വെസഌ മൊഴി നല്‍കി.
 
Other News in this category

 
 




 
Close Window