Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പതിനാറുകാരനെ മര്‍ദ്ദിച്ച സംഭവം; എസ്‌ഐക്കും വിദ്യാര്‍ത്ഥിക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തു
REPORTER

കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ പതിനാറുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐ ഹബീബുള്ളക്കെതിരെ കേസെടുത്തു. എസ്‌ഐയുടെ പ്രതിശുത വധുവിന്റെ പരാതിയില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു. പെണ്‍കുട്ടിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസമായിരുന്നു മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്ത പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന തീരുമാനത്തില്‍ എത്തിയിരുന്നു. എസ്‌ഐ ഹബീബുള്ളക്കെതിരെ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തന്നെ കയ്യേറ്റം ചെയ്തുവെന്നും അസഭ്യമായി സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി എസ്‌ഐയുടെ പ്രതിശുത വധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 294ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

അര്‍ധരാത്രിയില്‍ നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള വനിതാ ഹോസ്റ്റലിന് മുന്നില്‍ക്കണ്ട മെഡിക്കല്‍ കോളെജ് എസ്‌ഐയെ ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റത്. വീട്ടുകാരെ മെഡിക്കല്‍ കോളെജ് എസ്‌ഐ അസഭ്യം പറയുന്നത് ചോദ്യംചെയ്തപ്പോള്‍ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. എന്നാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ഭാവി വധുവിനെ കാണാന്‍ പോയതാണെന്നും കുട്ടി ചോദ്യം ചെയ്തപ്പോള്‍ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എസ്‌ഐയുടെ വാദം.

 
Other News in this category

 
 




 
Close Window