Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആഡംബര കാര്‍ വാങ്ങി നികുതി വെട്ടിച്ചിട്ടുണ്ടെങ്കില്‍ സുരേഷ്‌ഗോപിക്കെതിരേ നടപടി എടുക്കണമെന്ന് കെ. സുരേന്ദ്രന്‍
reporter
ആഢംബര വാഹന രജിസ്‌ട്രേഷന്‍ പോണ്ടിച്ചേരിയില്‍ നടത്തിയതിലൂടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സുരേഷ് ഗോപി എംപിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ എംപിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
സുരേഷ്‌ഗോപി കാര്‍ വാങ്ങിയിട്ട് ഏറെ നാളായി. അതു വ്യാജ വിലാസത്തിലാണോ രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. എംപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജനരക്ഷാ യാത്രയില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഡംബര കാര്‍ ഉപയോഗിച്ചതു കൊണ്ടാണ് ഇപ്പോള്‍ സുരേഷ്‌ഗോപിയുടെ കാറിന്റെ വിഷയം ചര്‍ച്ചയ്ക്കു വരുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
 
Other News in this category

 
 




 
Close Window