Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഹൈടെക് കോപ്പിയടി; ഐപിഎസുകാരനെതിരേ കൂടുതല്‍ തെളിവുകള്‍, ബന്ധു പിഎസ്‌സി ജയിച്ചത് കോപ്പിയടിച്ച്
REPORTER

കൊച്ചി: സിവില്‍ സര്‍വീസ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി നടത്തി പിടിയിലായ മലയാളി ഐപിഎസുകാരന്‍ സഫീര്‍ കരീമിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേരളത്തിലെ പിഎസ്സി പരീക്ഷയില്‍ സഫീര്‍ കരീമിന്റെ ബന്ധു ഇത്തരത്തില്‍ കോപ്പിയടിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ ബന്ധുവിനെ ചോദ്യം ചെയ്തു. ഇയാളുടെ സുഹൃത്തും നിരീക്ഷണത്തിലാണ്. കോപ്പിയടിക്കാന്‍ സഹായിച്ച ഭാര്യയെയും ലാ എക്‌സലന്‍സ് പരിശീലന കേന്ദ്രം ഡയറക്ടര്‍ റാം ബാബുവിനെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും പുഴല്‍ ജയിലിലാണ്. അതേസമയം സഫീര്‍ കരീമും ഭാര്യ ജോയ്‌സിയും കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

ഇതിനിടെ, സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി നടത്തിയതിന് അറസ്റ്റിലായ ഐപിഎസുകാരന്‍ സഫീര്‍ കരീമിനെ തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. അതിനിടെ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവത്തില്‍ അന്വേഷണ സംഘം കേരളത്തിലെത്തും. സഫീറിനു പിന്നാലെ ഭാര്യ ജോയ്‌സിയേയും പുഴല്‍ ജയിലിലടച്ചിട്ടുണ്ട്. ഒന്നര വയസുള്ള മകള്‍ സിയയും ഇവര്‍ക്കൊപ്പമാണ്.

സഫീര്‍ കരീം 112 ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റര്‍ എന്ന പേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയിലെ ഹൈടെക് കോപ്പിയടി സംഭവം വളരെ ഗൗരവത്തോടെയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. മുന്‍പു പരീക്ഷിച്ചു വിജയിച്ചതു കൊണ്ടാണ് ആത്മവിശ്വാസത്തോടെ സഫീര്‍ കോപ്പിയടിക്കാന്‍ മുതിര്‍ന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

 
Other News in this category

 
 




 
Close Window