Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഹാദിയയായി മതം മാറിയ അഖില അച്ഛന്റെയും അമ്മയുടേയും കൂടെ സുരക്ഷിതയാണ്: പീഡനം ഏറ്റിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ
reporter
ഹാദിയ സുരക്ഷിതയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ഹാദിയയ്ക്ക് യാതൊരു തരത്തിലുമുള്ള ശാരീരിക പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടില്ല. കേസ് പരിഗണിക്കുന്ന 27ാം തീയതി കോടതിയില്‍ എത്താന്‍ കാത്തിരിക്കുകയാണെന്ന് ഹാദിയ പറഞ്ഞതായും രേഖ ശര്‍മ പറഞ്ഞു. വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തിയ രേഖ വീട്ടുകാരുമായി ഒരുമണിക്കൂറോളം നേരം സംസാരിച്ചു. ആദ്യമായാണ് ദേശീയ വനിതാ കമ്മീഷന്‍ കേസിലുള്‍പ്പെട്ട കക്ഷിയോട് കോടതിക്ക് പുറത്തുവെച്ച് സംസാരിക്കുന്നത്.
ഹാദിയ സന്തോഷവതിയാണ്. തന്നോട് പുഞ്ചിരിച്ചുകൊണ്ട് സംസാരിച്ച ഹാദിയ ഭക്ഷണം കഴിക്കുന്നുണ്ടെന്നും പൂര്‍ണ ആരോഗ്യവതിയുമാണെന്നും രേഖ പറഞ്ഞു. എന്നാല്‍ തന്നോട് സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനാകില്ല. അത് കോടതിയില്‍ ബോധിപ്പിക്കും. കേരളത്തില്‍ ലൗവ് ജിഹാദുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ലവ് ജിഹാദ് അല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നും രേഖ ശര്‍മ ചൂണ്ടിക്കാട്ടി.

ഐഎസ് സ്വാധീനത്തില്‍ സിറിയയിലേക്ക് കടന്നു എന്ന് കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മയെ ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ സന്ദര്‍ശിക്കും. എന്നാല്‍ തൃപ്പൂണിത്തുറയിലേത് അടക്കമുള്ള വിവാദ മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കില്ല. സംസ്ഥാന പൊലീസ് മേധാവിയുമായും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ കൂടിക്കാഴ്ച നടത്തും. നാളെ കോഴിക്കോട്ടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മീഷന്‍ സിറ്റിങ്ങ് ഉണ്ട്. പരാതിയുള്ള ആര്‍ക്കും നേരില്‍ കാണമെന്ന് രേഖ ശര്‍മ പറഞ്ഞു.
 
Other News in this category

 
 




 
Close Window