Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാര്‍ഥസാരഥി ക്ഷേത്രം പോലീസ് സംരക്ഷണത്തോടെ ദേവസ്വം ബോര്‍ഡ് പിടിച്ചെടുത്തു: തൃശൂരില്‍ നാളെ ഹര്‍ത്താല്‍
reporter
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് പൊലീസ് സംരക്ഷണത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതരെത്തി ക്ഷേത്രം ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു എക്‌സിക്യൂട്ടീവ് ഓഫിസറുടെ നടപടി. ക്ഷേത്രം ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ നീണ്ടുപോയിരുന്നു. ക്ഷേത്രപരിസരത്ത് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

ഇരുട്ടിന്റെ മറവില്‍ പൊലീസ് സന്നാഹത്തോടെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര ധ്വംസനവും ഭരണഘടനാ ലംഘനവുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. വിവിധ മതസ്ഥരുടെ ആരാധനാകേന്ദ്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുന്ന പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇട നല്‍കുമെന്നും കുമ്മനം പറഞ്ഞു.
 
Other News in this category

 
 




 
Close Window