Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
UK Special
  Add your Comment comment
വീണ്ടും മരണം. ലീഡ്‌സില്‍ താമസിച്ചിരുന്ന മലയാളി വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി
reporter

ലണ്ടന്‍: യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിയായ സാറാ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലീഡ്‌സിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിറവം പാമ്പാക്കുട സ്വദേശിനിയാണ്. ഞായറാഴ്ചയാണ് ഇവരെ വീട്ടിലെ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍ വര്‍ക്കര്‍മാരുടെ സംരക്ഷയിലാണ് സാറാ മാത്യു കഴിഞ്ഞിരുന്നത്. ബെഡ് ഫോര്‍ഡില്‍ താമസിച്ചിരുന്ന സാറയുടെ അകന്ന ബന്ധു മുഖേന വളരെ വൈകിയാണ് മരണവാര്‍ത്ത മലയാളി സമൂഹം അറിഞ്ഞത്.

നഴ്സായി യുകെയില്‍ ജോലി ആരംഭിച്ച സാറാ ഉയര്‍ന്ന പദവിയിലെത്തിയാണ് വിരമിച്ചതെന്നു പറയപ്പെടുന്നു. തനിച്ചു താമസിച്ച വീട്ടില്‍ വച്ചുള്ള മരണമായതിനാല്‍ പോസ്റ്റുമോര്‍ട്ടം ആവശ്യമായിരുന്നു. കൊറോണറുടെ അനുമതിയോടെ മൃതദേഹം വിട്ടുകിട്ടൂ. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ലണ്ടന്‍ ഡെറിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനി സ്റ്റെല്ല വിക്ടര്‍, ഓക്‌സ്‌ഫോര്‍ഡിലെ സാമുവല്‍ വര്‍ഗീസ്, ഈസ്റ്റ് ബോണില്‍ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്.

 
Other News in this category

 
 




 
Close Window