Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവു നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടെന്ന് സരിത
reporter
തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായി സരിതാ എസ് നായര്‍. സോളാര്‍ കമ്മീഷന്‍ നടക്കുന്ന സമയത്ത് രമേശ് ചെന്നിത്തല തന്നെ നേരിട്ടു വിളിച്ചു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്പ് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സരിത പറഞ്ഞത്.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത. ഒരു രാഷ്ട്രീക്കാരില്‍ നിന്നും ഞാന്‍ പണം വാങ്ങിയിട്ടില്ല. എന്നാല്‍, രാഷ്ട്രീയക്കാരെല്ലാം തന്റ കെയില്‍ നിന്നും പണം വാങ്ങുകയായിരുന്നുവെന്നും സോളാര്‍ റിപ്പോര്‍ട്ടിനെ മസാല റിപ്പോര്‍ട്ടായി കാണരുതെന്നും സരിത വ്യക്തമാക്കി.
തന്നോടൊപ്പം നില്‍ക്കേണ്ടവര്‍ പോലും സ്വന്തം കാര്യം നോക്കി പോയി. തന്നെ ഒരു മോശപ്പെട്ട സത്രീയായി ചിത്രീകരിച്ചുവെന്നും താന്‍ ഒരിക്കലും അത്തരത്തിലുള്ള സ്ത്രീ ആയിരുന്നില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window