Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
പ്രീതി പട്ടേലിന് പകരക്കാരിയായി, പെന്നി മോര്‍ഡന്റ്. തെരേസയും പുറത്താക്കല്‍ ഭീഷണിയില്‍
reporter

ലണ്ടന്‍: ഇസ്രയേല്‍ രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ രാജിവച്ചു പുറത്ത് പോകേണ്ടി വന്ന പ്രീതി പട്ടേലിന് പകരം പെന്നി മോര്‍ഡന്റിനെ നിയമിച്ചു. നാല്‍പ്പത്തിനാലുകാരിയായ പെന്നി അധികം വൈകാതെ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. നിലവില്‍ വര്‍ക് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തില്‍ സഹമന്ത്രിയാണ്. നേരത്തേ കാമറൂണ്‍ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രാലയത്തിലും സഹമന്ത്രിയായിരുന്നു. നോര്‍ത്ത് പോര്‍ട്‌സ്മൗത്തില്‍നിന്നുള്ള പാര്‍ലമെന്റംഗമാണ് പെന്നി. 2010 മുതല്‍ തുടര്‍ച്ചയായി മൂന്നു തെരഞ്ഞെടുപ്പുകളില്‍ ജയിച്ചു. സ്പ്ലാഷ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ഏറെ പ്രശസ്തയായിരുന്നു പെന്നി. ഇസ്രായേലില്‍ അവധി ആഘോഷിക്കാന്‍ പോയ പ്രീതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കണ്ട് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് ആരോപണം. പല തവണ ഇസ്രായേലുമായി ചര്‍ച്ച നടത്തിയെന്നാണ് ആരോപണം. ആഫ്രിക്കയില്‍ സന്ദര്‍ശനത്തിലായിരുന്ന പ്രീതിയെ പ്രധാനമന്ത്രി ബുധനാഴ്ച അടിയന്തരമായി തിരിച്ചു വിളിച്ചിരുന്നു. ലണ്ടനില്‍ വിമാനം ഇറങ്ങി ഉടന്‍ തന്നെ പ്രീതി പ്രധാനമന്ത്രിക്കു രാജിക്കത്ത് നല്‍കി. വിഷയത്തില്‍ താന്‍ നിരുപാധികം മാപ്പു ചോദിക്കുന്നതായി പ്രീതി പട്ടേല്‍ രാജിക്കത്തില്‍ പറഞ്ഞിരുന്നു.

ഇതിനിടെ പ്രധാനമന്ത്രി സ്ഥാനത്ത് തെരേസ മേയ് അധികകാലം തുടരാനിടയില്ലെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അധികൃതരുമായി ബ്രക്സിറ്റില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ കഴിയാത്തതു മൂലം ഉപാധി രഹിത ബ്രക്സിറ്റ് ആയിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന ആശങ്കയാണ് ഇതിന് കാരണം. കൂടാതെ രണ്ടു മന്ത്രിമാരാണ് തുടര്‍ച്ചയായി രാജിവച്ചത്. ഇതും തിരിച്ചടിയായി. തെരേസ മെയ് സര്‍ക്കാരിന് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഡിസംബര്‍ വരെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം സമയം അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡിസംബറില്‍ മെയ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താകുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.

 
Other News in this category

 
 




 
Close Window