Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സിപിഎമ്മും കൈവിട്ടു; രാജി ഇനി ചാണ്ടി തീരുമാനിക്കണം
REPORTER

 തിരുവനന്തപുരം: കായല്‍ കൈയേറിയ വിഷയത്തില്‍ ആരോപണം ശക്തമായതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിട്ടു. മന്ത്രിയ്ക്ക് സ്വയം രാജിവെച്ചൊഴിയാം എന്ന നിലപാടിലാണ് പാര്‍ട്ടി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി തോമസ് ചാണ്ടി സ്വയം തീരുമാനമെടുക്കട്ടെയെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം ഇന്നാരംഭിക്കുന്ന സിപിഎമ്മിന്റെയും സിപിഐയുടേയും നേതൃയോഗങ്ങളും തോമസ് ചാണ്ടിയ്ക്ക് നിര്‍ണായകമാണ്.

രാവിലെ ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തോമസ് ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നേക്കും. സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയെങ്കിലും തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം വന്ന ഹൈക്കോടതി പരാമര്‍ശവും തോമസ് ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയിരുന്നു. എജിയുടെ നിയമോപദേശം വന്ന ശേഷം തുടര്‍ നടപടികള്‍ മതിയെന്ന് തിങ്കളാഴ്ച ചേര്‍ന്ന സിപിഐഎമ്മിന്റെ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചെങ്കിലും ഇന്ന് ആരംഭിക്കുന്ന നേതൃയോഗങ്ങളില്‍ ചാണ്ടി വിഷയം സജീവ ചര്‍ച്ചയായി ഉയര്‍ന്നുവരാനാണ് സാധ്യത.

എജിയുടെ നിയമോപദേശം എതിരായാല്‍ ചാണ്ടി മന്ത്രിസ്ഥാനത്ത് ഉണ്ടാവില്ലെന്ന സൂചന ഇന്നലെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നല്‍കിയിരിന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രത യാത്രക്കിടെ ചാണ്ടി നടത്തിയ വെല്ലുവിളി സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്ന വിമര്‍ശനവും യോഗങ്ങളില്‍ ഉയര്‍ന്നുവന്നേക്കും.

അതേസമയം തോമസ് ചാണ്ടിക്ക് കൂടുതല്‍ നിര്‍ണ്ണായകമാവുക ഇന്ന് ചേരുന്ന സിപിഐയുടെ എക്‌സിക്യൂട്ടീവ് യോഗമാണ്. റവന്യൂ വകുപ്പിന്റെ നിലപാടും അതിന്മേല്‍ സ്വീകരിച്ച നടപടികളും മന്ത്രി ഇ ചന്ദ്രശേഖരന്‍ യോഗത്തെ അറിയിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡിക്കെതിരെ വിമര്‍ശം ഉന്നയിച്ച ചാണ്ടിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യം സിപിഐ യോഗത്തില്‍ ഉയര്‍ന്ന് വന്നേക്കും. എല്‍ഡിഎഫ് ഉടന്‍ യോഗം വിളിക്കണമെന്നും സിപിഐ ആവശ്യപ്പെടും.

തോമസ് ചാണ്ടി വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മന്ത്രി ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമോ എന്ന് കോടതി ആരാഞ്ഞു. സാധാരക്കാരന്‍ ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ ഇതേനിലപാടാണോ സ്വീകരിക്കുകയെന്നും കോടതി ചോദിച്ചിരുന്നു.

 
Other News in this category

 
 




 
Close Window