Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാഖ്-ഇറാന്‍ ഭൂകമ്പം: മരണസംഖ്യ 207 ആയി, മരണസംഖ്യ ഉയര്‍ന്നേക്കും
reporter

ദുബായി: ഇറാഖ് - ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രാത്രിയോടെയാണ് ഇറാഖ് - ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ 7.3 തീവ്രതയില്‍ ഭൂചലനമുണ്ടായത്. ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ ആഘാതം കൂടുതല്‍ അനുഭവപ്പെട്ടത്. ഇവിടെ മാത്രം 150 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഇറാഖില്‍ ദര്‍ബന്ധികന്‍ നഗരത്തിലാണ് ഭൂചലനത്തില്‍ വ്യാപക നാശനഷ്ടമുണ്ടായത്.

കുര്‍ദ് ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയിലും ഭൂചലനത്തെ തുര്‍ന്ന് പ്രകമ്പനമുണ്ടായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റെഡ് ക്രോസിന്റെ 30 സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. നിരവധി പേരെ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇറാഖ് തലസ്ഥാനനഗരിയായ ബാഗ്ദാദില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ഹാലബ്ജയിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഇറാഖിലുണ്ടായ ഭൂചലനം പാകിസ്താന്‍, കുവൈത്ത്, തുര്‍ക്കി രാജ്യങ്ങളെയും ബാധിച്ചു. പലയിടത്തും രാത്രിയോടെ ഭൂചലനം അനുഭവപ്പെട്ടു.

 
Other News in this category

 
 




 
Close Window