Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ഐഎച്ച് ആര്‍ഡി നിയമനം: വിഎസിന്റെ മകന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
report

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് വിജിലന്‍സ്. കേസ് അവസാനിപ്പിച്ച് വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി.

ഐഎച്ചആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വിഎ അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനുമെതിരായിരുന്നു കേസ്. ഇതിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് വിജിലന്‍സ് അരുണ്‍കുമാറിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനവും സ്ഥാനക്കയറ്റവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്‍ഡി അസി ഡയറക്ടറായി വിഎ അരുണ്‍കുമാറിനെ നിയമിക്കുന്നത്. നിയമസഭയിലുന്നയിക്കപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കൃത്യമായ അധ്യാപന പരിചയമില്ലാതെയാണ് അരുണ്‍കുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം.

അന്ന് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭ സമിതി നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ അന്വേഷണത്തിലാണ് നിയമസഭാ സമിതിയുടെ കണ്ടെത്തലുകള്‍ വിജിലന്‍സ് തള്ളിക്കളഞ്ഞത്.

നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മാത്രമല്ല ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ രവീന്ദ്രന്‍നായര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window