Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
കലക്ടറുടെ റിപ്പോര്‍ട്ടിലും അപാകതയുണ്ട്, തോമസ് ചാണ്ടിക്കെതിരെ വ്യക്തിപരമായി ഒന്നുമില്ല
REPORTER

 കൊച്ചി: ഹൈക്കോടതിയില്‍ നിന്നും തലങ്ങും വിലങ്ങും തല്ലുകൊള്ളുന്നതിനിടെ തോമസ് ചാണ്ടിയ്ക്ക് ആശ്വാസം നല്‍കുന്ന പരാമര്‍ശങ്ങളുമുണ്ടായി. കയ്യേറ്റം സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ വ്യക്തിപരമായി ഒന്നും പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ രണ്ട് ഭാഗങ്ങളില്‍ തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നതു മാത്രമേയുള്ളു. ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ കലക്ടറെ സമീപിച്ച് പരാതി സമര്‍പ്പിക്കാം. ആക്ഷേപം നേരിടുന്ന ഭൂമി കൈവശമില്ലെങ്കില്‍ അത് രേഖകള്‍ സഹിതം തെളിയിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

കലക്ടറുടെ റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്ന അപാകതയും കോടതി ചൂണ്ടിക്കാട്ടി. ഈ കേസില്‍ ഭൂസംരക്ഷണ ചട്ടം ബാധകമാകില്ല. ഭൂ സംരക്ഷണ ചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം ശരിയല്ല. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നവര്‍ക്കെതിരെയാണ് ഭൂസംരക്ഷണ ചട്ടപ്രകാരം നടപടിയെടുക്കാന്‍ കഴിയുക. സ്വകാര്യ വ്യക്തികളുടെ ഭൂമി കയ്യേറ്റത്തില്‍ ഈ ചട്ടം ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി തോമസ് ചാണ്ടിയ്ക്ക് മന്ത്രിസഭയിലും സര്‍ക്കാരിലുമുള്ള കൂട്ടുത്തരവാദിത്തവും വിശ്വാസ്യതയും വരെ ചോദ്യം ചെയ്തതോടെ തോമസ് ചാണ്ടിയുടെ രാജിയോ പുറത്താക്കലോ അനിവാര്യമായെന്ന ഘട്ടത്തില്‍ എത്തിയിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരായ ഒന്നുമില്ലെന്ന് കോടതി കൂടി നിരീക്ഷിച്ചതോടെ അതില്‍ പിടിച്ചുതൂങ്ങി അധികാരം നിലനിര്‍ത്താനുള്ള അവസാന പരിശ്രമവും തോമസ് ചാണ്ടി നടത്തിയേക്കും.

 
Other News in this category

 
 




 
Close Window