Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ചാണ്ടിക്ക് സമയം നല്‍കി വീണ്ടും മുഖ്യന്‍, മുഖ്യ ഘടകകക്ഷി സിപിഐ വിട്ടു നിന്നിട്ടും പിണറായിക്കു വേണ്ടത് ചാണ്ടിയെ
REPORTER

 തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.സി.പി നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും ദേശീയ നേതൃത്വവുമായി അവര്‍ സംസാരിച്ച ശേഷം നിലപാട് അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് അസാധാരണ സംഭവമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തോമസ് ചാണ്ടി വിഷയം മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. എല്‍.ഡി.എഫ് നേരത്തെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയും എന്‍.സി.പിയും നിലപാട് എടുക്കുക. ഈ രണ്ട് തീരുമാനവും ഒന്നിച്ചുതന്നെ എല്‍.ഡി.എഫ് എടുത്തു. അതിനിടെയാണ് ഹൈക്കോടതിക്കു മുന്നില്‍ തോമസ് ചാണ്ടി തന്നെ ഫയല്‍ ചെയ്ത കേസും മറ്റു കേസുകളും വന്നത്. അതില്‍ വന്ന വിധിയുടെ സാഹചര്യം കൂടി പരിഗണിച്ച് എന്‍.സി.പി. നേതൃത്വവുമായി താന്‍ രാവിലെ എട്ടു മണിയോടെ സംസാരിച്ചു. വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പീതാംബരന്‍ മാസ്റ്ററും തോമസ് ചാണ്ടിയുമായി ചര്‍ച്ച നടത്തി. അവര്‍ ഉന്നയിച്ച വിഷയം, അവരുടെ അഖിലേന്ത്യ നേതൃത്വവുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. അത് നിഷേധിക്കാന്‍ തനിക്ക് കഴിഞ്ഞില്ല. ഇന്ന് രാവിലെ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാനും നിര്‍ദേശിച്ചു. രാവിലെ 10.30ന് ശേഷം ചര്‍ച്ച നടത്തി തീരുമാനം തന്നെ അറിയിക്കും.

സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നതും മുഖ്യമന്ത്രി ശരിവച്ചു. ഇത് സംബന്ധിച്ച് ഇ.ചന്ദ്രശേഖരന്‍ കത്തുനല്‍കിയിരുന്നു. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ എത്തിയാല്‍ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. തീര്‍ത്തും അസാധാരണമായ സാഹചര്യമാണ്. മന്ത്രിസഭാ യോഗത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഘടകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത കൊടുത്താണ് പോരുന്നത്. നിലപാടുകള്‍ അവര്‍ സ്വീകരിക്കണം. തോമസ് ചാണ്ടി ധനാഢ്യനായതല്ല പ്രശ്‌നം. അദ്ദേഹം വിദേശത്തുപോയി പണം സമ്പാദിച്ചതിനെ എന്തു ചെയ്യാന്‍ കഴിയും. അദ്ദേഹം മന്ത്രിയാകുന്നതിനു മുന്‍പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ആരോപണം നേരിടുന്നത്.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുന്ന സാഹചര്യമില്ല. ഏതു മന്ത്രിയായാലും പാര്‍ട്ടി ഒരു നിലപാട് സ്വീകരിക്കും. അത് അംഗീകരിക്കുന്നതിനെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി കണക്കാക്കേണ്ടതില്ല. തന്റെ നിലപാട് എന്‍.സി.പിയോട് സംസാരിച്ചിരുന്നു. അത് പത്രസമ്മേളനത്തില്‍ പറയേണ്ടതില്ല. അതിന്റെ ഫലമെന്താണെന്ന് നോക്കാം. മന്ത്രിമായിരിക്കുമ്പോള്‍ തോമസ് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും സി.പി.ഐ വിട്ടുനില്‍ക്കുന്നത് എന്തിനാണെന്ന് അവരോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു.

 
Other News in this category

 
 




 
Close Window