Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വഴിവിട്ട നിയമനത്തില്‍ ഇ.പി. ജയരാജന്‍, പെണ്ണു കേസില്‍ എ.കെ. ശശീന്ദ്രന്‍, കായല്‍ കയ്യേറ്റത്തില്‍ തോമസ് ചാണ്ടി - രാജിവയ്പ്പ് തുടര്‍ക്കഥ
reporter
പിണറായി മന്ത്രിസഭയിലെ മൂന്നാം മന്ത്രിയും പുറത്തായി. ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയരാജനും ഫോണ്‍ കെണിയില്‍ കുടുങ്ങി എ.കെ ശശീന്ദ്രനും രാജി വെച്ചതിന് പിന്നാലെയാണ് തോമസ് ചാണ്ടിയുടെ രാജി. ആദ്യ രണ്ടു രാജികളില്‍ തീരുമാനമെടുത്തു നടപ്പിലാക്കിയ മുഖ്യമന്ത്രിക്കിത്തവണ അതിന് സാധിച്ചില്ല. തോമസ് ചാണ്ടിയുടെ രാജിയില്‍ കോടതിയായിരുന്നു തീരുമാനമെടുപ്പിച്ചത്. ആറു മാസത്തില്‍ ഒരു മന്ത്രി വീതം പിണറായിയുടെ മന്ത്രിസഭയില്‍ രാജിവച്ചു. ഇങ്ങനെ തുടര്‍ന്നാല്‍ അഞ്ചു വര്‍ഷം തികയുമ്പോള്‍ ഇടതുപക്ഷ മന്ത്രിസഭയില്‍ മന്ത്രിമാര്‍ ഇല്ലാതാകുമെന്ന് ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്.
ചാണ്ടിയുടെ രാജി പ്രശ്‌നം ഇടതുമുന്നണിയില്‍ വന്‍പൊട്ടിത്തെറിക്ക് കാരണമാവുകയും മന്ത്രിസഭായോഗത്തില്‍ നിന്ന് സി പി ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്നായതോടെ സി പി ഐ എമ്മിനും മറ്റ് സാധ്യതകള്‍ ഇല്ലാതായി.

1970ല്‍ കെ.എസ്.യു കുട്ടനാട് യൂണിറ്റിന്റെ അധ്യക്ഷ സ്ഥാനത്തിരുന്നുള്ള രാഷ്ട്രീയ പരിചയം മാത്രമുണ്ടായിരുന്ന തോമസ് ചാണ്ടി പിന്നീട് ബിസിനസ്സിലായിരുന്നു തന്റെ തട്ടകം പണിതുയര്‍ത്തിയത്. കുവൈറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തോമസ് ചാണ്ടിയുടെ നിക്ഷേപങ്ങളേറെ ടൂറിസം മേഖലയിലാണ്. ടൂറിസം വ്യവസായിയും ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ സി.എം.ഡിയുമായ ചാണ്ടി കുവൈത്തിലും റിയാദിലും സ്വന്തമായി സ്‌കൂളുകള്‍ സ്ഥാപിച്ചു. വിദേശത്തടക്കം വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ശേഷം 1996ലാണ് തോമസ് ചാണ്ടി കേരള രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങിയത്.
കായല്‍ കൈയ്യേറിയെന്ന ആരോപണം ശരി വച്ച് നേരത്തേ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് എ.ജി ശരിവച്ചതോടെയാണ് ചാണ്ടിയുടെ ഭാവി അനിശ്ചിതത്വത്തിലായത്. ഇത് സി പി ഐ എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സി പി ഐ സ്വരം കടുപ്പിച്ചത്. തനിക്കെതിരെയുളള കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും കടുത്ത വിമര്‍ശനങ്ങളാണ് ചാണ്ടിക്ക് നേരിടേണ്ടി വന്നത്.
 
Other News in this category

 
 




 
Close Window