Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
സിനിമ
  Add your Comment comment
ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്നു പറഞ്ഞ കമല്‍ഹാസനെതിരേ വേണമെങ്കില്‍ കേസെടുക്കാമെന്നു ഹൈക്കോടതി
reporter
രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പ്രസ്താവനയുടെ പേരില്‍ വേണമെങ്കില്‍ നടനും സംവിധായകനുമായ കമല്‍ഹാസനെതിരെ കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു തമിഴ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഹര്‍ജിയില്‍ പറഞ്ഞതുപ്രകാരമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ കേസെടുക്കാമെന്നാണ് ജസ്റ്റിസ് എം.എസ്. രമേഷ് വിധിച്ചത്. അഭിഭാഷകനായ ജി.ദേവരാജന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഉത്തരവിട്ടത്.

തന്റെ പ്രസ്താവന വഴി കമല്‍ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്ര കുത്തുകയാണ് ചെയ്തത്. മതങ്ങള്‍ തീവ്രവാദമല്ല, സമാധാനമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കണം. പ്രത്യേക താത്പര്യങ്ങള്‍ മനസ്സില്‍ വച്ച് തമിഴ് ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്ഹര്‍ജിയില്‍ വാദിച്ചു.
 
Other News in this category

 
 




 
Close Window