Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
UK Special
  Add your Comment comment
ലണ്ടനും തണുത്തു വിറയ്ക്കുന്നു ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
reporter
ഡിസംബര്‍ എത്തുന്നതിനു മുന്നോടിയായി യുകെ തണുത്തു വിറയ്ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായിരിക്കുകയാണ്. സ്‌കോട്ട്‌ലന്റിന്റെ പല ഭാഗങ്ങളിലും താപനില മൈനസ് പത്ത് വരെയെത്തി. ജനങ്ങള്‍ക്ക് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോര്‍ത്തേണ്‍ പ്രദേശങ്ങളായ ടീസ്‌ഡെയില്‍, കൗണ്ടി ഡര്‍ഹാം എന്നിവിടങ്ങള്‍ മഞ്ഞ് പുതച്ചു. ലണ്ടനില്‍ ബുധനാഴ്ച രാത്രി മഞ്ഞുവീഴ്ച കനക്കും.

സ്‌കോട്ട്‌ലന്‍ഡിന്റെ വടക്കന്‍ ഭാഗങ്ങളില്‍ രാത്രിയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. വൈകിട്ട് 6 മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാവും. ഈ ആഴ്ചയിലെ ഏറ്റവും തണുപ്പുള്ള ദിവസമായിരിക്കും വ്യാഴാഴ്ച. സ്‌കോട്ട്‌ലന്‍ഡിലെ റോഡുകളില്‍ മഞ്ഞ്മൂടി തെന്നലുണ്ടാകുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു. വ്യാഴവും വെള്ളിയും താപനില ഏറ്റവും കുറഞ്ഞ കടുത്ത ശൈത്യം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ പ്രായമുള്ളവരുടെയും കുട്ടികളുടെയു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി.

ഹൃദയ രോഗികള്‍ക്കും ശ്വാസകോശ രോഗികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം. വീടുകള്‍ക്കുള്ളിലെ താപനില 18 ഡിഗ്രിയെങ്കിലുമാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഒന്നിലേറെ വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും ഉത്തമമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്. അടുത്തയാഴ്ചയോടെ ശൈത്യം കൂടുതല്‍ കഠിനം ആയിരിക്കും.
 
Other News in this category

 
 




 
Close Window