Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ തിരമാലകള്‍ ആറ് മീറ്റര്‍ ഉയരുമെന്നു മുന്നറിയിപ്പ്: തീരദേശവാസികള്‍ സുനാമി ഭീതിയില്‍
reporter
കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി.

കൊല്ലം, ആലപ്പുഴ, തൃശൂര്‍, കൊച്ചി തീരങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, കടലില്‍ കുടുങ്ങിയവര്‍ക്കുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമാണെങ്കിലും വ്യോമനാവിക സേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തം തുടരുകയാണ്. കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ കേരളത്തിലേക്കെത്തും. ഇതുവരെ 223 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കനത്ത മഴയെതുടര്‍ന്നും കടല്‍ ക്ഷോപത്തെ തുടര്‍ന്നും 2,255 പേര് ദുരിതാശ്വാസ ക്യാംപിലാക്കി.
നേവിയുടേയും കോസ്റ്റുഗാര്‍ഡിന്റെയും അടക്കം 7 കപ്പലുകള്‍ കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ഹെലിക്കോപ്റ്ററുകള്‍ വഴി ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, തങ്ങളുടെ വള്ളങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന കാരണത്താല്‍ പലരും രക്ഷാപ്രവര്‍ത്തകരോടൊപ്പം പോരാന്‍ തയ്യാറാകാത്ത സാഹചര്യം രക്ഷാപ്രവര്‍ത്തനെത്തെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
ജാപ്പനീസ് ചരക്ക് കപ്പലിന്റെ സഹായത്തോടെയാണ് 60 ഓളം പേരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരുമായി കപ്പല്‍ ഇന്ന് വൈകീട്ട് വിഴിഞ്ഞം തുറമുഖത്തെത്തും. രക്ഷപ്പെട്ട പലരും 48 മണിക്കൂറോളം കടലില്‍ കഴിഞ്ഞതു കൊണ്ട് തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ദേശീയ ദുരന്തനിവാരണകേരളത്തിലെത്തും.
അതേസമയം, ഓഖി കൊടുങ്കാറ്റ് അതിതീവ്രമാണെന്നും കാലാസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിനടുത്ത് എ്ത്തിയ ഓഖി 130 കിലോമീറ്റര്‍ വേഗത്തിലാണ് വീശിക്കൊണ്ടിരിക്കുന്നത്.
 
Other News in this category

 
 




 
Close Window