Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം, എല്ലാവരോടും നന്ദി പറഞ്ഞ് തടിയൂരി പിണറായി
reporter

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ദുരന്തത്തില്‍ ബോട്ടുകളും ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ട പരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും കൂടുതല്‍ തുക നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 529 കുടുംബങ്ങളെ മുപ്പത് ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചുട്ടുണ്ട്. നാവികസേനയും വ്യോമസേനയും കോസ്റ്റ്ഗാര്‍ഡും അഭിനന്ദാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതില്‍ സര്‍ക്കാരിന് ഇവരോടെല്ലാം നന്ദിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭാവിയില്‍ മത്സ്യതൊഴിലാളികള്‍ക്ക് ക്യത്യമായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനം നല്‍കും.ഓരോ തൊഴിലാളികള്‍ക്കും വ്യക്തിപരമായി തന്നെ സന്ദേശമെത്തിക്കാനുള്ള സംവിധാനമായിരിക്കും ഇത്. മൊത്തം നാശനഷ്ടങ്ങളുടെ കണക്കുകള്‍ എടുത്ത് വരികയാണ യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പാന്‍ കപ്പല്‍ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്തപടച്ചത് ചിലരുടെ മാനസിക രോഗത്തിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതിനിടെ കടലില്‍ കാണാതായ 22 പേരെക്കൂടി കണ്ടെത്തിയതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ. ഇവരെ നാവിക സേനയുടെ ഹെലികോപ്റ്ററില്‍ കരക്കെത്തിക്കാനുള്ള ശ്രമം നടക്കുന്നു. ഇനി തിരുവനന്തപുരത്തു നിന്നും കുളച്ചലില്‍ നിന്നും പോയ 110 പേരെക്കൂടി കണ്ടെത്താനുണ്ട്. കുളച്ചലില്‍ നിന്ന് 85 പേരാണ് കടലില്‍ പോയത്. ലക്ഷദ്വീപില്‍ 104 പേരെ കിട്ടിയതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കൊച്ചിയില്‍ നിന്ന് പോയവരാണെന്നാണ് വിവരം. ഇതിന്റെ സ്ഥീരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. നിലവില്‍ കടലില്‍ 50 കിലോമീറ്ററിനുള്ളില്‍ ആരുമില്ല. എങ്കിലും അന്വേഷണം തുടരുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മേഖലകളില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൂന്തുറയില്‍ കണ്‍ട്രോള്‍ റൂം ഇന്നലെ തന്നെ തുറന്നിട്ടുണ്ടെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം, വിഴിഞ്ഞത്ത് നാലുപേരെക്കൂടി നാവിക സേനയുടെ ഹെലികോപ്റ്ററില്‍ കരക്കെത്തിച്ചു. വിഴിഞ്ഞത്ത് നിന്നു കാണാതായവരില്‍ 35 പേരെ ഇനിയും കണ്ടെത്താനുണ്ട്.

 
Other News in this category

 
 




 
Close Window