Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കടല്‍ കലിയിളകിയ തീരദേശത്ത് തമാശയുമായി എത്തിയ മുകേഷ് എംഎല്‍എയെ നാട്ടുകാര്‍ തെറി വിളിച്ച് ആട്ടിയോടിച്ചു
reporter
ഓഖി ചുഴലിക്കാറ്റിന്റെ ഭീകരത ഏറ്റു വാങ്ങിയ കടല്‍ത്തീരത്ത് വേണ്ടസമയത്ത് എത്താന്‍ മുകേഷ് എംഎല്‍എയ്ക്കു കഴിഞ്ഞില്ല. വൈകി എത്തിയ മുകേഷ് അസ്ഥാനത്ത് തമാശ പറഞ്ഞതു കേട്ട് നാട്ടുകാര്‍ രോഷാകുലരായി. കടപ്പുറത്തുള്ളവര്‍ പച്ചത്തെറികൊണ്ട് മുകേഷിനെ അഭിഷേകം ചെയ്തു.
വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എ മുകേഷ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തെത്തിയത്. മുമ്പ് രാത്രി 11 മണിക്ക് വിളിച്ച ആരാധകനോട് അന്തസുവേണമെടാ അന്തസ് എന്നു പറഞ്ഞതുപോലെയായില്ല ഇത്തവണ. നാട്ടുകാര്‍ പുളിച്ച തെറി തന്നെ പ്രയോഗിച്ചു. എന്നാല്‍ എന്താണ് യഥാര്‍ഥ അന്തസ് എന്ന് കൊല്ലം എം.എല്‍.എ പഠിപ്പിച്ചു കൊടുത്തിരിക്കെയാണ് കൊല്ലത്തെ മല്‍സ്യതൊഴിലാളികള്‍.
കൊല്ലം ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വെള്ളിയാഴ്ച വൈകിട്ട് വന്ന മുകേഷിന് മുന്നില്‍ ഇതുവരെ സ്ഥലത്തെത്താതിരുന്നതിന്റെ രോഷം മല്‍സ്യതൊഴിലാളികള്‍ പ്രകടമാക്കി. ഇതിനിടെ മല്‍സ്യതൊഴിലാളിയായ സ്ത്രീയുടെ എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? എന്ന ചോദ്യത്തിന് 'നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ' തമാശ രൂപേണ പരിഹാസം കലര്‍ന്നായിരുന്നു മുകേഷിന്റെ മറുപടി. ഇതോടെ മല്‍സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകളെല്ലാം പുറത്തുപറയാന്‍ കൊള്ളാത്തവയായിരുന്നുവെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. എന്തായാലും അന്തസ് എന്താണെന്ന് എംഎല്‍എയ്ക്ക് മനസിലായിക്കാണും.
 
Other News in this category

 
 




 
Close Window