Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ബെന്നി മാത്യുവിന്റെ മരണ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മോചിതമാകാതെ യുകെ മലയാളി സമൂഹം
reporter

ലണ്ടന്‍: മിഡില്‍സ് ബറോ ക്‌നാനായ യൂനിറ്റ് പ്രസിഡന്റ് ബെന്നി മാത്യൂവിന്റെ (52) മരണ വാര്‍ത്തയില്‍ ഞെട്ടി മലയാളി സമൂഹം. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കോട്ടയം അതിരൂപത മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ് ബെന്നി മാത്യു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ സാലി ബെന്നി പയ്യാവൂര്‍ ആനാലി പാറയില്‍ കുടുംബാഗം ,മക്കള്‍ സ്റ്റെഫിനി , ബോണി. സംസ്‌ക്കാരം യുകെയില്‍ നടക്കും.

സീറോമലബാര്‍ ന്യൂകാസില്‍ ഇടവക വികാരി ഫാ. സജി തോട്ടത്തില്‍ മരണ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട് ബെന്നിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും മറ്റ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി സ്ഥലത്തുണ്ട്. ബെന്നിയുടെ സഹോദരന്‍ സിജോ മാത്യു സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആണ് താമസം. ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ബെന്നിയുടെ വിയോഗം സുഹൃത്തുക്കളെ ആകെ തളര്‍ത്തിയിരിക്കുകയാണ് .ബന്ധുക്കളും സുഹൃത്തുക്കളും മരണ വിവരമറിഞ്ഞ് ആശുപത്രിയിലേക്കെത്തി.

 
Other News in this category

 
 




 
Close Window