Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇനി തര്‍ക്കമില്ല, രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായി ഉടന്‍ അംഗീകാരം നല്‍കും
Reporter

ന്യൂഡല്‍ഹി: കാത്തിരിപ്പിനും അനന്തമായി നീണ്ട വാര്‍ത്തകള്‍ക്കുമൊടുവില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്. ഇന്നലെ രാവിലെ മന്‍മോഹന്‍ സിങ് ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 93 സെറ്റ് പത്രികയാണ് രാഹുലിന് വേണ്ടി സമര്‍പ്പിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നീ മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയത്. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമെത്തിയ രാഹുലില്‍ നിന്ന് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രിക സ്വീകരിച്ചു. വീഴ്ചയില്‍ തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിലായതിനാല്‍ എ.കെ.ആന്റണി എത്തിയില്ല. ശാരീരക അസ്വസ്ഥത ഉള്ളതിനാല്‍ സോണിയ ഗന്ധിയും ഒപ്പമുണ്ടായിരുന്നില്ല. കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം എം ഹസനും പത്രികാ സമര്‍പ്പണത്തിന് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. മൂന്ന് പത്രികകളാണ് കേരളത്തില്‍ നിന്നും സമര്‍പ്പിച്ചത്.

ഇന്നു രാവിലെ 11നാണു സൂക്ഷ്മപരിശോധന.

പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയമായ ഇന്നലെ ഉച്ചക്ക് മൂന്നു മണിവരെ മറ്റാരുടെയും പത്രിക സമര്‍പ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രഖ്യാപിക്കാനുള്ള സാങ്കേതിക നടപടികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ് രാഹുല്‍ ഗാന്ധിയെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. പാര്‍ട്ടി അധ്യക്ഷനായുള്ള രാഹുലിന്റെ സ്ഥാനകയറ്റത്തെ പിന്തുണച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്‍. പാര്‍ട്ടിക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ സേവനം ഉറപ്പാക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാല് നാമനിര്‍ദേശങ്ങളില്‍ രാഹുലിനെ പ്രധാനമായി പിന്തുണച്ചത് മന്‍മോഹന്‍ സിങ് ആയിരുന്നു. അടുത്ത വിഭാഗത്തില്‍ സോണിയയും രാഹുലിനെ പിന്തുണച്ചിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ 19 വര്‍ഷം നയിച്ച വ്യക്തിയാണ് സോണിയാ ഗാന്ധി. എന്നാല്‍, ഇനി രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണെന്നും മന്‍മോഹന്‍ അഭിപ്രായപ്പെട്ടു. 

 
Other News in this category

 
 




 
Close Window