Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജനതാദള്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം.പി വീരേന്ദ്രകുമാറിനെ നീക്കം ചെയ്തു: നിതീഷ് കുമാര്‍ പ്രസിഡന്റ്
REPORTER

ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ നിതീഷ്‌കുമാര്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി. സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ സ്വദേശിയുമായ എ.എസ്. രാധാകൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ്‌കുമാറിന്റെ നീക്കത്തെ പരസ്യമായി എതിര്‍ക്കുകയും രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിനു പിറകേയാണ് വിരേന്ദ്രകുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്തിരിക്കുന്നത്. സോഷ്യലിസ്റ്റ് ജനതാദള്‍ രൂപീകരിച്ചശേഷം ഇടതുമുന്നണിയിലേക്കു ചുവടുമാറ്റാനാണ് വീരേന്ദ്രകുമാര്‍ പക്ഷം ആലോചിക്കുന്നത്. ഒപ്പം രാജ്യസഭാംഗത്വം രാജിവയ്ക്കുകയും ചെയ്യും.

 
Other News in this category

 
 




 
Close Window