Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ഈ ബ്രിട്ടീഷ് യുവതിയുടെ താമസം ഫ്രീസറില്‍, പുറത്തിറങ്ങിയാല്‍ ശരീരം കത്തിയമരും
reporter

ലണ്ടന്‍: യുകെയിലെ ബെര്‍മിങ് ഹാമില്‍ താമസിക്കുന്ന പെയ്ഗ് ഹൊവിറ്റി അപൂര്‍വ രോഗത്തിന്റെ ഇരയാണ്. കോംപ്ലക്‌സ് റീജിയണല്‍ പെയ്ന്‍ സിന്‍ഡ്രോം എന്നാണ് രോഗത്തിന്റെ പേര്. ശരീരം കത്തിയമരുന്നതു പോലെയുള്ള വേദന. സഹിക്കാന്‍ പറ്റാത്ത ചൂട് പുറത്ത് വരും. ഇതേത്തുടര്‍ന്ന് ഫ്രീസറിന് അടുത്താണ് ഈ ഇരുപത്തിമൂന്നുകാരിയുടെ താമസം. ശരീരത്തിന്റെ ഒരു ഭാഗം മുറിഞ്ഞുപോകുന്നതുപോലെ അസഹനീയ വേദനയാണു രോഗത്തിന്റെ പ്രത്യേകത. ഇടതുകാലിനു വേദനയും, നിരന്തരമായ മസില്‍വേദനയും നീരും ബോധം പോകുന്നുപോലുള്ള അവസ്ഥയും ഇവര്‍ നേരിടുന്നു. രോഗത്തിന് ചികിത്സയില്ല. രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിനു മാത്രമേ കഴിയൂ. 

അതിനുവേണ്ടതാകട്ടെ ശുദ്ധമായ വായു. ഓക്‌സിജന്‍ ചേംബറില്‍ ഈ ചികില്‍സയാണു ഹൊവിറ്റിനു നല്‍കിക്കൊണ്ടിരിക്കുന്നത്. പക്ഷേ ചെലവു വളരെ കൂടുതലാണ്. തന്റെ മുറിയില്‍ തന്നെ ഓക്‌സിജന്‍ ചേംബര്‍ സ്ഥാപിക്കാന്‍ ഹൊവിറ്റിനു വേണ്ടത് 25,000 പൗണ്ടാണ്. ചികില്‍സയ്ക്കുള്ള തുക സമാഹരിക്കുന്ന വെബ്‌സൈറ്റിലൂടെ ഇതുവരെ 2000 പൗണ്ട് അവര്‍ സമാഹരിച്ചു. മറ്റുള്ളവരുടെ സഹായത്തോടെ ബാക്കി തുക കൂടി സമാഹരിക്കാനാണ് ഹൊവിറ്റിന്റെ പദ്ധതി. എങ്കിലും രോഗം പൂര്‍ണമായി മാറുകയില്ല. തുക സ്വരൂപിക്കുന്നതു വരെ ഒരു കാല്‍ തലയണയില്‍ ഉയര്‍ത്തിവച്ച് ഐസ് പാക്കുകളാല്‍ മൂടി കഴിയേണ്ടിവരും. ദിവസം മുഴുവന്‍ സമയവും ഇങ്ങനെ തന്നെ കഴിയേണ്ടി വരും ഹൊവിറ്റിന്. അങ്ങനെ ചെയ്യുമ്പോള്‍ ചെറിയൊരു ആശ്വാസം ലഭിക്കുന്നുണ്ടെന്നും ഹൊവിറ്റ് പറയുന്നു. 

നിരന്തരമായി തണുപ്പിന്റെ സാന്നിധ്യം കിട്ടാന്‍ കിടക്കയ്ക്ക് അരികില്‍ ഹൊവിറ്റ് ഒരു ഫ്രീസറും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ നിരന്തരമായി ഐസ് പാക്കുകള്‍ വച്ചതോടെ ഹൊവിറ്റിന്റെ ശരീരത്തിലെ രക്തയോട്ടം കുറഞ്ഞു. പുറമെ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളും. 

രണ്ടുവര്‍ഷം മുമ്പ് ഇടതുകാല്‍മുട്ടിലെ ഒരു ശസ്ത്രക്രിയ നടത്തുമ്പോഴാണ് അപൂര്‍വരോഗത്തിന്റെ പിടിയിലാണു ഹൊവിറ്റ് തിരിച്ചറിയുന്നത്. അനേകം സൂചികള്‍ കൊണ്ട് ഒരുമിച്ചു കുത്തുന്നതുപോലെയും തോന്നും. രോഗത്തെത്തുടര്‍ന്നു ഹൊവിറ്റിന് നഴ്‌സിങ് പഠനം ഉപേക്ഷിക്കേണ്ടി വന്നു. വീടു വിട്ടു പുറത്തേക്ക് പോകാനുമാവില്ലെന്ന് പെണ്‍കുട്ടി പറയുന്നു. 


 
Other News in this category

 
 




 
Close Window