Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ലോകത്തെ പെര്‍ഫക്റ്റ് സ്ത്രീയായി തെരഞ്ഞെടുത്ത ബ്രിട്ടീഷ് യുവതിയെ അറിയാമോ
reporter

ലണ്ടന്‍: സൈസ് സീറോ ആണ് സൗന്ദര്യത്തിന്റെ ലക്ഷണം എന്ന് കരുതുന്ന സുന്ദരിമാര്‍ക്ക് തിരിച്ചടിയായി ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍.ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍ പ്രകാരം ലോകത്ത് വച്ച് ഏറ്റവും ഫിറ്റ് ആയിട്ടുള്ളത് ബ്രിട്ടീഷ് മോഡലായ കെല്ലി ബ്രൂക്കിന്റെ ശരീരമാണ്. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഏറ്റവും പുതിയ റിസേര്‍ച്ച് പ്രകാരമാണ് ബ്രിട്ടീഷ് മോഡലും നടിയുമായ കെല്ലി ബ്രൂക്കിന്റെ ഫിഗറാണ് ലോകത്തെ ഏറ്റവും ബെസ്റ്റ് ആയി കണ്ടെത്തിയിരിക്കുന്നത്. ലോകത്തെ ബെസ്റ്റ് ഫിഗറുള്ള സ്ത്രീയെ കണ്ടെത്താനുള്ള റിസേര്‍ച്ചുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍ , ലോകമെമ്പാടുമുള്ള വിദഗ്ദ്ധരോടും ,വൈദ്യ- ശരീര ശാസ്ത്രജ്ഞരോടും ' ഏറ്റവും ആകര്‍ഷകമായ ശരീരമുള്ള സ്ത്രീയുട ആകാരവടിവ് എങ്ങനെയായിരിക്കണം ' എന്ന അഭിപ്രായം തേടുകയുണ്ടായി. അങ്ങനെ ലഭിച്ച അഭിപ്രായങ്ങളും ഈ റിസേര്‍ച്ചിന്റെ ഭാഗമായി അവര്‍ പരിഗണിക്കുകയും ചെയ്തിരുന്നു.

ഉയരം ,മുടി,വെയിറ്റ്,മുഖത്തിന്റെ ഷേപ്പ് ,ഹിപ്പ്,കൈകാലുകളുടെ ഷേപ്പ് ,വണ്ണം ഇതെല്ലാം കണക്കിലെടുത്ത ഒരു നിഗമനത്തിലാണ് കേലി ബ്രൂക്കിന്റെ ശരീരവടിവ് ഏറ്റവും പെര്‍ഫക്റ്റ് ആയി തെരഞ്ഞെടുത്തത്. ഒരു പെര്‍ഫെക്റ്റ് ഫിഗറുള്ള സ്ത്രീയുടെ വിവിധ ശരീരഭാഗങ്ങളുടെ അളവ് ഇപ്രകാരമാണ് കണക്കാക്കപ്പെട്ടത്. ഉയരം 1.68 മീറ്റര്‍ ( 5.5 അടി ), ചെസ്റ്റ് ,വെസ്റ്റ് ,ഹിപ്പ്സുകളുടെ അളവുകള്‍ യഥാക്രമം 38-24-35 എന്ന കണക്കിലാണ്. 

 
Other News in this category

 
 




 
Close Window