Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
സിനിമ
  Add your Comment comment
രജനീകാന്ത് ആരാധകരെ നേരിട്ടു കാണാന്‍ ഒരുങ്ങുന്നു: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നു സൂചന
reporter
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് വീണ്ടും ആരാധകരെ കാണാന്‍ ഒരുങ്ങുന്നു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന്റെ സൂചനയാണെന്ന് വിലയിരുത്തല്‍. മെയ് മാസം താരം സമാനമായ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലറങ്ങുമെന്നും അതിനെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും രജനി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രജനികാന്ത് രണ്ടാം കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്.


കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് കൂടിക്കാഴ്ച നടക്കുന്നത്. തന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12 ന് രജനി ആരാധകരെ കാണാന്‍ തയ്യാറായിരുന്നില്ല.

ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഒരു യുദ്ധം വരുമ്പോള്‍ ഒരുമിക്കാമെന്നും രജനികാന്ത് ആഹ്വാനം ചെയ്തിരുന്നു. ഈ പ്രസ്താവനയില്‍ നിന്നാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചനകള്‍ ഉള്ളതായി വിലയിരുത്തിയിരുന്നത്.

എന്നാല്‍ ആദ്യ സംഗമത്തില്‍ ഇത്തരത്തിലൊരു പ്രഖ്യാപനമുണ്ടായില്ല. അതേസമയം, കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുകയും പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായ മെയ്യം വിസല്‍ എന്ന മൊബൈല്‍ ആപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.

ഡിസംബര്‍ അവസാനം നടക്കുന്ന രണ്ടാം കൂടിക്കാഴ്ചയില്‍ സറ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 
Other News in this category

 
 




 
Close Window