Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
സിനിമ
  Add your Comment comment
ടാക്‌സ് വെട്ടിച്ച കേസില്‍ ഫഹദിന് മുന്‍കൂര്‍ ജാമ്യം കിട്ടിയ ഉടനെ വേറെ കേസ്
reporter
തമിഴ്‌നാട് പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് കേസില്‍ നടന്‍ ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതു വഴി സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്.


ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. എന്നാല്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്ന് പുതിയ കേസ് ഫഹദിനെതിരെ എടുത്തിട്ടുണ്ട്. കേസില്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. വ്യാജ വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ കേരളത്തില്‍ ഓടിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഫഹദ് കോടതിയെ സമീപിച്ചത്.

എന്നാല്‍ ഇതിനിടെ പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഇന്ന് ഫഹദിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും വാഹനം വാങ്ങിയതിനാണ് കേസെടുത്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window