Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
UK Special
  Add your Comment comment
ഹാരിയും മേഗനും ഫ്രാന്‍സിലേക്ക് പോയത് ഇക്കോണോമി ക്ളാസിലായിരുന്നു
reporter
ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും കീഴ്വഴക്കങ്ങളൊക്കെ മാറ്റിവച്ചാണ് പൊതു സമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ന്യൂഇയര്‍ ആഘോഷത്തിന് ഫ്രാന്‍സിലേക്ക് പോയത് ശശി തരൂര്‍ മുമ്പ് പരിഹസിച്ച 'കന്നുകാലിക്ലാസാ'യ ഇക്കോണോമി ക്ളാസിലായിരുന്നു.
അതും ടോയിലറ്റിന് സമീപമുള്ള സീറ്റില്‍ ഇരുന്ന് ആണ് ഇരുവരും പോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹീത്രൂ വിമാനത്താവളത്തില്‍ നിന്നാണ് ഹാരി രാജകുമാരനും, മേഗനും നൈസിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ കയറിയത്.

ന്യൂഇയര്‍ ദിനത്തില്‍ വൈകുന്നേരമായിരുന്നു ഈ യാത്ര. മറ്റ് യാത്രക്കാര്‍ക്കു അസൗകര്യം ഉണ്ടാക്കാതെ അവര്‍ വിമാനത്തില്‍ കയറുംമുന്‍പ് തന്നെ ഹാരിയും മേഗനും വിമാനത്തിന്റെ ഏറ്റവും പിന്നിലുള്ള സീറ്റുകളില്‍ സ്ഥാനംപിടിച്ചു. ഇക്കോണമി സീറ്റുകളിലെ മൂന്ന് നിരകള്‍ ഇവരുടെ പേരിലായിരുന്നു. മൂന്ന് ബോഡിഗാര്‍ഡുകളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 33-കാരനായ ഹാരി ബേസ്‌ബോള്‍ ക്യാപ് വെച്ച് മുഖം അത്ര വ്യക്തമാകാത്ത തരത്തിലായിരുന്നു ജനലിന് സമീപമുള്ള സീറ്റിലിരുന്നത്. 36-കാരി മേഗന്‍ തൊട്ടടുത്തും. യാത്രക്കാരെ തന്നെ അമ്പരപ്പിച്ച് വിമാനം നേരത്തെ പുറപ്പെടുകയും 20 മിനിറ്റ് ലാഭിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ തങ്ങള്‍ക്കൊപ്പമുള്ള വിവിഐപികളെ മറ്റുള്ളവര്‍ മനസ്സിലാക്കിയത്. ഫ്രഞ്ച് ബോര്‍ഡര്‍ പോലീസിലെ സായുധ ഓഫീസര്‍മാരാണ് രാജകുടുംബത്തെ വരവേല്‍ക്കാന്‍ കാത്തുനിന്നത്.


രാജകുടുംബത്തില്‍ നിന്നുള്ളവരെങ്കിലും ആഡംബരം പരമാവധി ഒഴിവാക്കുന്ന സഹോദരങ്ങളാണ് വില്ല്യമും ഹാരിയും. സാധാരണക്കാരുടെ ഇക്കോണമി ക്ലാസ് യാത്രയിലൂടെ ഹാരിയും മേഗനും വലിയൊരു സന്ദേശമാണ് നല്‍കുന്നത്.
 
Other News in this category

 
 




 
Close Window