Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡ് സ്വന്തം കുഴി തോണ്ടുന്നു, അഭയാര്‍ഥികള്‍ക്കും അഭയം നല്‍കിയവര്‍ക്കും വോട്ടവകാശം കൊടുക്കുന്നു
reporter

എഡിന്‍ബര്‍ഗ്: ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരത്തിന് സ്‌കോട്ടീഷ് സര്‍ക്കാര്‍ തയാറെടുക്കുന്നു. അഭയാര്‍ഥികള്‍ക്കും അഭയം നല്‍കിയവര്‍ക്കും പൊതുതെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാന്‍ ആലോചിക്കുന്നു. ഇതിനായി നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഇതിനായി പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. പൊതുജനാഭിപ്രായം അറിഞ്ഞ ശേഷമാകും നിയമനിര്‍മാണം നടത്തുക. ഇതുവരുന്നതോടെ ബ്രിട്ടീഷ്, കോമണ്‍വെല്‍ത്ത്, യൂറോപ്യന്‍ പൗരന്മാര്‍ എന്നിവര്‍ക്ക് കൗണ്‍സിലുകളിലേക്ക് വോട്ടവകാശം ലഭിക്കും. പുതിയ തീരുമാനത്തെ സ്‌കോട്ടീഷ് റഫ്യൂജി കൗണ്‍സില്‍ സ്വാഗതം ചെയ്തു. അഭയാര്‍ഥികളും അഭയം നല്‍കിയവര്‍ക്കും അവരുടെ ശബ്ദം അറിയിക്കാന്‍ അവകാശമുണ്ടെന്നാണ് വാദം. 

അതേസമയം, മറ്റൊരു വിഭാഗം ആളുകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. രണ്ടായിരത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ ഇപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിലുണ്ട്. ഭാവിയില്‍ ഇവര്‍ പൗരന്മാരാകാന്‍ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ സുരക്ഷയെ പോലും ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഭയാര്‍ഥികളായി രാജ്യത്ത് എത്തിയവരില്‍ പലരും ഭീകരാക്രമണക്കേസുകളില്‍ പിടിയിലായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് ഒട്ടും ആശാസ്യമല്ലെന്നാണ് ഇവരുടെ വാദം.

 
Other News in this category

 
 




 
Close Window