Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ പുരുഷനും സ്ത്രീക്കും തുല്യവേതനമില്ല, ബിബിസി എഡിറ്റര്‍ രാജിവച്ചു, വ്യത്യാസം അഞ്ചിരട്ടി
reporter

ലണ്ടന്‍:  ബ്രിട്ടനില്‍ സ്ത്രീ സമത്വം ഇല്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ബിബിസിയുടെ ചൈന എഡിറ്റര്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. കാരി ഗ്രേസിയാണ് രാജിവച്ചത്. തന്റെ അതേ പദവിയുള്ള പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനം തനിക്ക് ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് സ്ഥാനമൊഴിഞ്ഞത്. ഗ്രേസി എഴുതിയ തുറന്ന കത്തിലാണ് ആരോപണം. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന പുരുഷ ജീവനക്കാര്‍ക്ക് അതേ സ്ഥാനം വഹിക്കുന്ന സ്ത്രീകളേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍ തുകയാണ് ബിബിസി ശമ്പളമായി നല്‍കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഫണ്ട് ചിലവഴിക്കുന്നതിന്റെ കണക്കുകള്‍ ഈയടുത്ത് ബിബിസി വെളിപ്പെടുത്തിയിരുന്നു. 

ബിബിസിയുടെ നാല് അന്താരാഷ്ട്ര എഡിറ്റര്‍മാരില്‍ രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണുള്ളത്. അതിലൊരാളാണ് കാരി ഗ്രേസി. വര്‍ഷാവസാനം ഫണ്ട് വിവരക്കണക്കുകള്‍ ബി.ബി.സി വെളിപ്പെടുത്തിയപ്പോള്‍ പുരുഷസഹപ്രവര്‍ത്തകര്‍ക്ക് സ്ത്രീകളേക്കള്‍ 50 ശതമാനത്തിലേറെ ശമ്പളം കൂടുതലാണെന്ന് ഗ്രേസി വെളിപ്പെടുത്തിയിരുന്നു. 30 വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള തന്റെ വിശ്വാസം പ്രതിസന്ധിയിലായെന്നും സ്ഥാപനത്തില്‍ തുല്യതയില്ലെന്നും ഗ്രേസി ആരോപിച്ചു. സുതാര്യമായ ശമ്പള വിരണ ഘടന ആവശ്യമാണെന്നും അവര്‍ ബ്ലോഗിലെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. തനിക്ക് ശമ്പള വര്‍ധന വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുപോലും പുരുഷ സഹപ്രവര്‍ത്തകരുടെ ശമ്പള സ്‌കെയിലിലും താഴെയാണ്. അതിനാല്‍ താന്‍ ഈ പദവി ഒഴിയുകയാണെന്നും ഗ്രേസി വ്യക്തമാക്കുന്നു. ബി.ബി.സി ന്യൂസ് റൂമിലെ പഴയ ജോലിയില്‍ തിരികെ പ്രവേശിക്കുകയാണെന്നും ഗ്രേസി അറിയിച്ചു. ഈ പ്രശ്‌നം ബിബിസി അംഗീകരിക്കണം. ഖേദപ്രകടിപ്പിച്ച് ശമ്പള വ്യവസ്ഥ സുതാര്യമാക്കണമെന്നും ഗ്രേസി ബ്ലോഗില്‍ ആവശ്യപ്പെട്ടു. 

 
Other News in this category

 
 




 
Close Window