Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
ട്രംപിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി തെരേസ, മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് സ്ഥിരീകരണം
reporter

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബുദ്ധിസ്ഥിരതയ്ക്കും ഫിറ്റ്‌നസിനും സര്‍ട്ടിഫിക്കറ്റുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ട്രംപ് പ്രസിഡന്റ് പദവിക്കു യോഗ്യനല്ലെന്ന് ആരോപിക്കുന്ന പുസ്തകം വലിയ ചര്‍ച്ചാ വിഷയമായിരിക്കുന്നതിനിടെയാണ് മേ രംഗത്തുവന്നിരിക്കുന്നത്. 

അമേരിക്കയുടെ താത്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളായിട്ടാണ് ട്രംപിനെ താന്‍ മനസിലാക്കിയിട്ടുള്ളതെന്ന് മേ ബിബിസിയുടെ പരിപാടിയില്‍ പറഞ്ഞു. ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നും മേ പറഞ്ഞു. എന്നാല്‍ എന്നായിരിക്കും സന്ദര്‍ശനമെന്നു വ്യക്തമാക്കിയില്ല. മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വുള്‍ഫ് രചിച്ച 'ഫയര്‍ ആന്‍ഡ് ഫ്യൂരി: ഇന്‍സൈഡ് ദ ട്രംപ് വൈറ്റ് ഹൗസ്' എന്ന പുസ്തകത്തിലാണ് ട്രംപിനെക്കുറിച്ച് കടുത്ത ആക്ഷേപങ്ങള്‍. മന്ദബുദ്ധി, വിഡ്ഢി തുടങ്ങിയ വിധത്തിലാണ് വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ട്രംപിനെ പരിഗണിക്കുന്നതെന്ന് പുസ്തകത്തില്‍ പറയുന്നു. ട്രംപിന്റെ ബ്രിട്ടിഷ് സന്ദര്‍ശനം ഈ വര്‍ഷം ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറഞ്ഞു. 

ലിവര്‍പൂള്‍ മുതല്‍ ഹള്‍ വരെയുള്ള പ്രദേശത്ത് 'ന്യൂ നോര്‍തേണ്‍ ഫോറസ്റ്റ്' എന്ന പേരില്‍ വനവല്‍കരണത്തിനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 25 വര്‍ഷം നീളുന്ന 500 മില്യണ്‍ പൗണ്ടിന്റെ പദ്ധതിയില്‍ 50 മില്യണ്‍ മരങ്ങളാകും വച്ചുപിടിപ്പിക്കുക. എന്‍എച്ച്എസില്‍ ഒരു മാസത്തേക്കു ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടിവന്ന സാഹചര്യം ഫണ്ടിന്റെ അപര്യാപ്തതമൂലമല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിലുള്ള ഫോക്‌സ് ഹണ്ടിങ് നിരോധനം നീക്കുന്നതു സംബന്ധിച്ചു പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാനാകുമെന്നു കരുതുന്നില്ലെന്നും തെരേസ മേ പറഞ്ഞു. 2022ലെ തെരഞ്ഞെടുപ്പിലും മല്‍സരരംഗത്ത് ഉണ്ടാകണമെന്നാണു തന്റെ താല്‍പര്യമെന്നും അവര്‍ വ്യക്തമാക്കി. ഫസ്റ്റ് സെക്രട്ടറി ഡാമിയന്‍ ഗ്രീന്‍ ഉള്‍പ്പെടെയുള്ളവരുടെ ഒഴിവു നികത്തി മന്ത്രിസഭയുടെ പുനഃസംഘടന ഉടനുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window