Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
പൂര്‍ണനഗ്നനായി നഴ്‌സുമാരുടെ ഇടയിലൂടെ നടക്കുക, താത്പര്യം ഓറല്‍ സെക്‌സിനോട്, കിടപ്പറയില്‍ സന്തോഷിപ്പിക്കണം. ഇതെല്ലാം ചെയ്യിക്കുന്നത് സ്‌പ്രൈഡര്‍മാന്റെ സ്രഷ്ടാവ്‌
reporter

ലണ്ടന്‍: മാര്‍വല്‍ കോമിക്സിന്റെ സ്ഥാപകരിലൊരാളും സ്പൈഡര്‍മാന്‍, അയണ്‍മാന്‍, വൂള്‍വറിന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവുമായ സ്റ്റാന്‍ലി ലൈംഗികവൈകൃതത്തിന്റെ ആളാണെന്ന് ആരോപണം. തന്റെ ഹോളിവുഡ് ഹില്‍സ് ഹോമില്‍ ലീ യ്ക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത് പരിചരിക്കാന്‍ ഹോം നഴ്സുകളെ അയച്ചിരുന്ന നഴ്സിംഗ് കമ്പനിയാണ്. സ്റ്റാന്‍ലി കുളിമുറിയില്‍ വച്ച് തങ്ങളെ കയറിപ്പിടിക്കുകയും കെട്ടിപ്പിടിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിക്കുകയും ആയിരുന്നു സ്റ്റാന്‍ ലീയുടെ സ്ഥിരം പരിപാടിയെന്ന് നഴ്സുമാര്‍ പറയുന്നു. ബെഡ്‌റൂമില്‍ നഗ്നത പ്രദര്‍ശനം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. ലീ തന്റെ വീട്ടില്‍ സംരക്ഷണ ചുമതലയുമായി വന്ന എല്ലാ നഴ്സുമാരോടും മോശമായി പെരുമാറിയെന്നാണ് നഴ്സിംഗ് കമ്പനി ഉടമ തുറന്നടിച്ചത്. ലീയുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുക, ഭക്ഷണവും പാനീയവും കൊണ്ടുവരിക, സമയാസമയത്ത് മരുന്നു കൊടുക്കുക എന്നിവയായിരുന്നു നഴ്സുമാരുടെ ജോലി. എന്നാല്‍ ലീയുടെ പെരുമാറ്റം അങ്ങേയറ്റം ഹീനമായി പോയെന്നാണ് അവരുടെ ആരോപണം.

അതേസമയം തന്റെ സല്‍പ്പേര് കളങ്കം വരുത്താനുള്ള ഗൂഢശ്രമമെന്ന് പ്രതികരിച്ച ലീ എല്ലാം തട്ടിപ്പ് ആരോപണങ്ങള്‍ എന്നാണ് പറഞ്ഞത്. എന്നാല്‍ പൂര്‍ണ്ണ നഗ്‌നനായി തങ്ങള്‍ക്ക് ഇടയിലൂടെ നടക്കുകയും അവരെ സമീപിക്കുകയും ചെയ്ത ശേഷം ഷവറില്‍ പ്രകൃതിവിരുദ്ധ ലൈംഗികത വേണമെന്നും തന്നെ കിടക്കയില്‍ സന്തോഷിപ്പിക്കാനും ആവശ്യപ്പെട്ടുവെന്നുമാണ ആരോപണം. അവരുടെ സാന്നിദ്ധ്യത്തില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട സംസാരമായിരുന്നു നടത്തിയിരുന്നത്. ചിലരെ കെട്ടിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായിട്ടാണ് നഴ്സിംഗ് കമ്പനിയുടെ ആരോപണം.

മാര്‍വെല്‍ കോമിക്സിന്റെ മുന്‍ അദ്ധ്യക്ഷനും മേധാവിയും ഒക്കെയായിരുന്ന ലീ സ്പൈഡര്‍മാന്‍, ദി ഫെന്റാസ്റ്റിക് ഫോര്‍, അയണ്‍മാന്‍, എക്സ് മാന്‍, ഹള്‍ക്ക് തുടങ്ങിയവയുടെ സഹ സൃഷടാവ് കൂടിയാണ്. ചരിത്രത്തില്‍ തന്നെ വന്‍ കളക്ഷന്‍ നേടിയ സിനിമാ ഫ്രാഞ്ചൈസിയായ മാര്‍വല്‍ ബോക്സോഫീസിലൂടെ വാരിയത് 23 ബില്യണ്‍ ഡോളറായിരുന്നു. ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ ലീയുടെ സ്വന്തം സ്വത്തു തന്നെ 50 ദശലക്ഷത്തോളം വരും. 70 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 2017 ജൂലായ് യിലാണ് ലീയുടെ ഭാര്യമരിച്ചത്. ഇവര്‍ക്ക് ജെ.സി. ലീ എന്നൊരു പുത്രിയുണ്ട്. കോമിക്ക് ബുക്ക് സര്‍ക്യൂട്ടിലെ ഇതിഹാസമായ ലീ സൂപ്പര്‍ ഹീറോകളുടെ കഥകള്‍ രചിച്ചുകൊണ്ടാണ് ലോകശ്രദ്ധ പിടിച്ചത്. പിന്നീട് മാര്‍വല്‍ കോമിക്സിന്റെ എഡിറ്റര്‍ ഇന്‍ ചീഫാകുകയും പിന്നീട് പ്രസാധകനും ചെയര്‍മാനുമൊക്കെയായി മാറുകയായിരുന്നു.

 
Other News in this category

 
 




 
Close Window