Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ഒടുവില്‍ വീരേന്ദ്രകുമാറിന്റെ ആഗ്രഹം നടപ്പായി, ജെഡിയു എല്‍ഡിഎഫിലേക്ക്
REPORTER

തിരുവനന്തപുരം: ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജെഡിയു ഇടത് മുന്നണിയിലേക്ക് പോകാന്‍ ധാരണയായി. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഏകകണ്ഠമായാണ് തീരുമാനം കൈകൊണ്ടത്. നയപരമായ പ്രഖ്യാപനം നാളത്തെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലുണ്ടാകും.

എല്‍ഡിഎഫിനൊപ്പം ചേരാമെന്ന തീരുമാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും അനുകൂലിച്ചു. വീരേന്ദ്രകുമാര്‍ രാജിവെച്ച രാജ്യസഭാ സീറ്റ് എല്‍ഡിഎഫ് ജെഡിയുവിന് തന്നെ നല്‍കും. ഇത് സംബന്ധിച്ച് ഇടതുമുന്നണി നല്‍കിയ ഉറപ്പ് വീരേന്ദ്രകുമാര്‍ യോഗത്തില്‍ അറിയിച്ചു.

യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയത്. ഇത് പൂര്‍ണമായും അംഗീകരിച്ചുകൊണ്ടാണ് സംസ്ഥാന ഭാരവാഹി യോഗം അവസാനിച്ചത്.

അതേസമയം, ഇടത് മുന്നണിയില്‍ ചേരാനുള്ള തീരുമാനത്തില്‍ സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തന്റെ നിലപാട് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയായ ജോണ്‍ ജോണ്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് രാജിവച്ചതായി അറിയിച്ചുകൊണ്ട് ഇദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

നാളെ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗവും ചേരുന്നുണ്ട്. പാര്‍ട്ടി നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെപി മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏതാനും സംസ്ഥാന നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനത്തോട് പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും അവരും തീരുമാനം അംഗീകരിക്കുകയായിരുന്നു. നേരത്തെ എല്‍ഡിഎഫില്‍ ചേരാനുള്ള തീരുമാനത്തെ എതിര്‍ത്തിരുന്ന കെപി മോഹനനും മനയത്ത് ചന്ദ്രനും ഇന്നത്തെ ഭാരവാഹി യോഗത്തില്‍ പങ്കെടുത്തപ്പോള്‍ തന്നെ അവരുടെ മനസ് മാറ്റം വ്യക്തമായിരുന്നു.

യുഡിഎഫ് പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന വീരേന്ദ്രകുമാര്‍ കഴിഞ്ഞമാസം എംപി സ്ഥാനം രാജിവച്ചിരുന്നു. ദേശീയതലത്തില്‍ ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് താന്‍ എംപി സ്ഥാനം രാജിവച്ചതെന്നാണ് വീരേന്ദ്രകുമാര്‍ രാജിക്ക് ശേഷം പ്രതികരിച്ചത്.

കുറച്ചുനാളുകളായി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് പാളയത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ കെപി മോഹനന്‍ അടക്കമുള്ള ഏതാനും നേതാക്കളുടെ എതിര്‍പ്പാണ് വീരേന്ദ്രകുമാറിന് വിലങ്ങുതടിയായത്.

 
Other News in this category

 
 




 
Close Window