Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
ഗാര്‍ഹിക പീഡനക്കേസില്‍ മലയാളിക്ക് വിലക്ക്. ഭാര്യയെയും മക്കളെയും കാണാന്‍ ഒരു വര്‍ഷത്തേക്ക് അനുവാദമില്ല
reporter

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായി ജാമ്യത്തിലായിരുന്ന മലയാളിയും യുകെയിലെ ഒഐസിസി നേതാവും ബിസിനസുകാരനുമായ ലക്‌സന്‍ കല്ലുമാടിക്കലിന് ഒരു വര്‍ഷത്തേക്ക് ഭാര്യയെയും മക്കളെയും കാണാന്‍ കോടതിയുടെ നിയന്ത്രണം. മൂന്നു മക്കളുടെ പിതാവായ ഇയാള്‍ക്ക് മറ്റൊരാളുടെ സാന്നിധ്യത്തില്‍ മാത്രമേ ഇക്കാലയളവില്‍ മക്കളെ കാണാനാകൂ. ഭാര്യയെ കാണാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്. ബ്രിട്ടനില്‍ മലയാളികള്‍ക്ക് ഏറെ പരിചിതനും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും ചെയ്ത യുവാവാണ് ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായി ഇപ്പോള്‍ മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയനായിരിക്കുന്നത്. പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനാണ് ഇയാള്‍ പലതവണ ഭാര്യയെ മര്‍ദിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനെ സാധൂകരിക്കാന്‍ ഉതകുന്ന 14 പേജുള്ള മൊഴിപ്പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിരുന്നു. 

ബിസിനസ് ട്രിപ്പ് എന്ന പേരില്‍ മറ്റ് സ്ത്രീകളെ കാണാന്‍ ലക്‌സന്‍ പോകുന്നത് സംബന്ധിച്ച് ചോദിച്ച മഞ്ജുവിനെ ക്രൂരമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതായിരുന്നു മഞ്ജുവിന്റെ പരാതി. ലക്‌സന്റെ അനാശാസ്യ ബന്ധങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ''ഞാന്‍ ആണാണ് എന്നും എനിക്ക് പലരുമായും ബന്ധം കാണുമെന്നും അത് എന്റെ മിടുക്കാണ് നീ ആരാണ് ചോദിയ്ക്കാന്‍'' എന്നും പറഞ്ഞ ശേഷം മഞ്ജുവിനെ ഭീകരമായി മര്‍ദിച്ചു എന്ന് മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു.

തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് വന്‍തുകയുടെ ലോണുകള്‍ എടുപ്പിക്കുകയും അത് ലക്‌സന്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നുണ്ട്. നവംബറില്‍ ലക്‌സന്‍ മഞ്ജുവിനെ മര്‍ദ്ദിക്കുന്നത് കണ്ട മൂത്ത മകള്‍ പൊലീസിനെ വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഗാര്‍ഹിക പീഡന കേസിന്റെ തുടക്കം. ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് ഇവരുടെ വീട്ടിലെത്തിയ പൊലീസ് ലക്‌സനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ലക്‌സന് എതിരെ തെളിവ് നല്‍കാന്‍ മഞ്ജു വിസമ്മതിച്ചതിനെ തുടര്‍ന്ന് ലക്‌സനെ കോടതി വിട്ടയയ്ക്കുകയായിരുന്നു.

2004ല്‍ വിവാഹിതരായ മഞ്ജുവും ലക്‌സനും മാഞ്ചസ്റ്ററിലെ സെയിലില്‍ ആണ് താമസിച്ചിരുന്നത്. കുടുംബ ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയ മഞ്ജു ഇവിടെ ഡോക്ടറേറ്റ് ഉള്‍പ്പെടെ കരസ്ഥമാക്കി ഉയര്‍ന്ന ഉദ്യോഗത്തില്‍ പ്രവേശിച്ച വ്യക്തിയാണ്. 2015ല്‍ ഡോക്ടറേറ്റ് നേടിയ മഞ്ജു ജര്‍മ്മനിയിലും, ആസ്ട്രിയിലും, സ്വിറ്റ്‌സര്‍ലന്‍ഡിലും നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഈക്വാലിറ്റി ആന്‍ഡ് ഡൈവേഴ്‌സിറ്റി കോര്‍ഡിനേറ്ററും ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ അക്യൂട്ട് മെഡിസിനില്‍ റിസര്‍ച്ച് മാനേജറും ആണ് മഞ്ജു ഇപ്പോള്‍.

 
Other News in this category

 
 




 
Close Window