Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
കര്‍ണനെ മഹാവീരനാക്കി വിക്രം അഭിനയിക്കുന്ന സിനിമയുടെ ചില ഫോട്ടോകള്‍ പുറത്ത്
reporter
ചിയാന്‍ വിക്രം നായകനായി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം മഹാവീര്‍ കര്‍ണ്ണയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം 32 വ്യത്യസ്ത ഭാഷകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് സിനിമയുടെ ചിത്രീകരണം. മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്തായിരിക്കും ഇറക്കുന്നത്.


വിക്രമിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിരതാരങ്ങളും സിനിമയില്‍ അണിനിരക്കുന്നതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഇതാരൊക്കെയാണെന്നതിനെപ്പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഒക്ടോബറിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത് അടുത്തവര്‍ഷം ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം.

300 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്ട് വിദഗ്ധരെ തന്നെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.
 
Other News in this category

 
 




 
Close Window