Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
കായികം
  Add your Comment comment
ഐപിഎല്‍ താരലേലം: ധവാന് 5 കോടി, അശ്വിന് 7 കോടി - ക്രിസ് ഗെയിലിനെ ആര്‍ക്കും വേണ്ട
reporter
ഐപിഎല്‍ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലം തുടങ്ങി. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തി. 5.20 കോടി രൂപ മൂല്യത്തിനാണ് ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയത്. ആര്‍. അശ്വിനെ 7.60 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് കൈക്കലാക്കി. 5.40 രൂപയ്ക്ക് കിറോണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി. അതേസമയം, ക്രിസ് ഗെയിലിനെ ഒരു ടീമും സ്വന്തമാക്കിയില്ല.

പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളാണു ക്രിക്കറ്റിന്റെ 'ജാക്‌പോട്ട്' തേടി ലേലത്തിനെത്തിയിരിക്കുന്നത്. 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശതാരങ്ങളും ഉള്‍പ്പെടുന്ന ബ്രഹ്മാണ്ഡ ലേലത്തില്‍ എട്ടു ടീമുകളിലായി പരമാവധി 182 കളിക്കാര്‍ക്കാണ് അവസരമൊരുങ്ങുക.

രണ്ട് കോടി രൂപയ്ക്ക് ഹര്‍ഭജന്‍ സിംഗ് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍


* മിച്ചല്‍ സ്റ്റാര്‍ക് 9.4 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍

* അജിങ്ക്യാ രഹാനെ രാജസ്ഥാന്‍ റോയലില്‍4 കോടി

* ദ.ആഫ്രിക്കയുടെ ഡു പ്ലെസിസ് 1.6 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

* കീറണ്‍ പൊള്ളാര്‍ഡ് 5.4 കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍

* ആര്‍.അശ്വിന്‍. 7.6 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

* ശിഖര്‍ ധാവാനെ 5.2 കോടിക്ക് സണ്‍റൈസസ് ഹൈദരാബാദ് സ്വന്തമാക്കി, അടിസ്ഥാന വില രണ്ടു കോടിയായിരുന്നു

ഈ സീസിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുളള താരലേലത്തിന് തുടക്കം. ഓസ്‌ട്രേലിയയില്‍ നിന്ന് 58 താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 57 താരങ്ങളും ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നിവടങ്ങളില്‍നിന്ന് 39 താരങ്ങളും അഫ്ഗാനിസ്താനില്‍ നിന്നും 13 താരങ്ങളുമാണ് താരലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് രണ്ട് പേരും അമേരിക്കയില്‍ നിന്ന് ഒരാളും താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നും നാളെയുമായി ബംഗളൂരുവിലാണ് താരലേലം നടക്കുക. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ തിരിച്ചെത്തും.
 
Other News in this category

 
 




 
Close Window