Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
ആദിയിലൂടെ കേരളത്തില്‍ പാര്‍കൗര്‍ തരംഗം: വിഡിയോ സൂപ്പര്‍ ഹിറ്റായി
reporter
മതിലുകളിലും കെട്ടിടങ്ങളും അതിവേഗം കീഴടക്കാന്‍ ഈ ആയോധന മുറയിലൂടെ സാധിക്കും. ഇപ്പോള്‍ പൗര്‍ക്കൗറിന്റെ സാധ്യത പ്രയോജനപ്പെടുത്തി പുതിയ ഷോര്‍ട്ട് ഫിലിം അവതരിപ്പിച്ചരിക്കുകയാണ്. പ്രണവിനോട് ആരാധന മൂത്ത യുവാവ് പാര്‍ക്കൗര്‍ അഭ്യാസവുമായി തിയേറ്ററിലേക്ക് പോകുന്നതാണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം. കെട്ടിടത്തിന്റെ മുകളില്‍ അതിവേഗം ഡജിന്‍ എന്ന യുവാവ് താഴെ ഇറങ്ങുന്നതും പിന്നീട് റോഡിലൂടെ പാര്‍ക്കൗര്‍ പ്രകടനത്തിലൂടെ തിയേറ്ററിലേക്ക് പോകുന്നത് പ്രഹസ്വ ചിത്രത്തിന്റെ കഥ. ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശ്രാവണ്‍ സത്യയാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാം ചിത്രമാണ് ആദി. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിറഞ്ഞ സദസിലാണ് പ്രണവ് മോഹന്‍ലാലിന്റെ ആദി പ്രദര്‍ശനം തുടരുന്നത്. കേരളീയര്‍ക്ക് പരിചതിമില്ലാത്ത പാര്‍ക്കൗറാണ് ആക്ഷന്‍ രംഗങ്ങളില്‍ പ്രണവ് കാഴ്ച്ചവച്ചിരിക്കുന്നത്. ഇത്തരം ആക്ഷന്‍ രംഗങ്ങള്‍ താന്‍ ഹോളിവുഡ് ചിത്രങ്ങളിലാണ് സാധാരണ കാണുന്നത്. ഹോളിവുഡ് താരം മാറ്റ് ഡാമന്‍ ബോണ്‍ സീരീസിലും മറ്റും അവതരിപ്പിച്ചിരിക്കുന്നത് പൗര്‍ക്കൗറാണ്.
 
Other News in this category

 
 




 
Close Window