Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
നിവിനും തൃഷയും അഭിനയിക്കുന്ന ഹേയ് ജൂഡ് റിലീസിനൊരുങ്ങി
reporter
ഹേയ് ജൂഡ് ഫെബ്രുവരി രണ്ടിന് തീയേറ്ററുകളില്‍ എത്തും. നിവിന്‍ പോളി - തൃഷ എന്നിവരാണ് അഭിനയിക്കുന്നത്. ശ്യാമപ്രസാദ് രാജഗോപാലാണ് സംവിധാനം. ഈ ചിത്രത്തില്‍ താനൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടുകൊണ്ട് നിവിന്‍ പറഞ്ഞിരുന്നു.
ജൂഡിന്റെയും ക്രിസ്റ്റലിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗും മറ്റും ഭൂരിഭാഗവും ഗോവയിലായിരുന്നു. സിദ്ധിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലെ തകര്‍പ്പന്‍ ഷോട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗിരീഷ് ഗംഗാധരാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ഔസേപ്പച്ചന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന അല്‍ത്താഫ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയുടേതായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്.
 
Other News in this category

 
 




 
Close Window