Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
കായികം
  Add your Comment comment
ഐപില്‍ താരലേലം താരങ്ങളെ അപമാനിക്കുന്ന രീതി പിന്‍തുടരുന്നതായി ന്യൂസിലന്‍ഡ്
reporter
ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലേക്കുള്ള താര ലേലത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. ഐപിഎല്‍ താരലേലം അങ്ങേയറ്റം അപരിഷ്‌കൃതമാണെന്ന് ന്യൂസിലാന്റ് ക്രിക്കറ്റ് പ്ലയേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു.


പുരാതന കാലത്തെ രീതിയാണ് താരങ്ങളെ ലേലം ചെയ്യുന്നതില്‍ ഐപിഎല്‍ ഭരണകര്‍ത്താക്കള്‍ സ്വീകരിക്കുന്നതെന്നും ഇത് താരങ്ങള്‍ക്ക് അപമാനമാണെന്നും അസോസിയേഷന്‍ പ്രസിഡണ്ട് പീറ്റര്‍ ക്ലിന്റണ്‍ പറയുന്നു. ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് ദിനപത്രത്തോടാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

കാലിച്ചന്തയില്‍ കാലികളെ വിലപറഞ്ഞ് വാങ്ങുന്നത് പോലെയാണ് താരങ്ങളെ ലേലം ചെയ്ത് വിലയുറപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ ഐപിഎല്‍ താരലേലത്തില്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ വ്യാപകമായി തഴയപ്പെട്ടിരുന്നു. പല പ്രമുഖ ന്യൂസിലന്‍ഡ് താരങ്ങളേയും താരലേലത്തില്‍ ഒരു ടീമും വാങ്ങിയിരുന്നില്ല. ഇതാണ് ന്യൂസിലാന്റ് ക്രിക്കറ്റ് പ്ലയേഴ്‌സ് അസോസിയേഷനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
 
Other News in this category

 
 




 
Close Window