Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
സിനിമ
  Add your Comment comment
നാപ്കിന്‍ പാഡ് ഉയര്‍ത്തി പിടിക്കുന്ന പരസ്യത്തെ കളിയാക്കി പേളി മാണിയുടെ മൂക്കു ചീറ്റല്‍ ചലഞ്ച്
reporter
അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന്റെ പ്രമോഷന്റെ ഭാഗമായി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും നടക്കുന്ന പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച് ടെലിവിഷന്‍ അവതാരകയും നടിയുമായ പേര്‍ളി മാണി. നാപ്കിന്‍ പാഡിന്റെ ബോധവത്കരണത്തിന്റെ ഭാഗമായി, അതൊരു മോശം വസ്തുവല്ല എന്ന് മറ്റുള്ളവരെ കാണിക്കുന്നതിനായാണ് ബോളിവുഡ് താരങ്ങള്‍ നാപ്കിന്‍ പാഡ് കൈയില്‍പിടിച്ചുള്ള ഫോട്ടോ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്യുന്നത്.


പാഡ്മാന്‍ ചലഞ്ചിനെ പ്രതീകാത്മകമായി പരിഹസിച്ചാണ് പേര്‍ളി ഇപ്പോള്‍ മൂക്കു ചീറ്റല്‍ ചലഞ്ച് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂക്കു ചീറ്റിയ ടിഷ്യു പേപ്പര്‍ കൈയില്‍പിടിച്ചാണ് പേര്‍ളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാഡ്മാന്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ പാഡ് കാണുന്നുണ്ടെന്ന് പറഞ്ഞാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് പാഡ്മാന്‍ ചലഞ്ച്.
 
Other News in this category

 
 




 
Close Window