Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
തെരേസയെ പുറത്താക്കാന്‍ രഹസ്യനീക്കം നടന്നു, നീക്കം നടത്തിയത് ബോറിസ് ജോണ്‍സണ്‍
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ബ്രക്‌സിറ്റ് അനുകൂല എംപിമാര്‍ പ്രധാനമന്ത്രി തെരേസ മേയെ പുറത്താക്കാന്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. ബ്രക്‌സിറ്റാനന്തരം യൂറോപ്യന്‍ യൂനിയനില്‍നിന്ന് പൂര്‍ണമായുള്ള വിടുതലാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ചില എം.പിമാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ഇ.യു അനുകൂല നിലപാടുമായി മുന്നോട്ടുപോകാനാണ് മേയ് ശ്രമിക്കുന്നതെങ്കില്‍ ഭരണം അട്ടിമറിക്കാനാണ് അവര്‍ ലക്ഷ്യമിട്ടതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂനിയനുമായി നികുതിയില്ലാതെ സാധനങ്ങളുടെ വ്യാപാരബന്ധം പുലര്‍ത്തുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. 

എന്നാല്‍, മറ്റു രാജ്യങ്ങള്‍ക്ക് ഇത് ബാധകമാവില്ല. അതേസമയം, മറ്റുരാജ്യങ്ങളുമായും ഇത്തരത്തിലുള്ള വ്യാപാരബന്ധം വേണമെന്നാണ് എം.പിമാരുടെ ആവശ്യം. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലാണ് അട്ടിമറിക്കു പദ്ധതിയിട്ടതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മേയ് പുറത്താകുന്നതോടെ അധികാരത്തിലേറാമെന്നാണ് ബോറിസിന്റെ കണക്കുകൂട്ടല്‍. അത് യാഥാര്‍ഥ്യമായാല്‍ പരിസ്ഥിതി സെക്രട്ടറിയായ മൈക്കിള്‍ ഗോവിനെ ഉപപ്രധാനമന്ത്രിയാക്കാമെന്നും റീസ് മോഗിനെ ചാന്‍സലര്‍ ആക്കാമെന്നും അദ്ദേഹം വാഗ്ദാനംചെയ്തു. 

 
Other News in this category

 
 




 
Close Window