Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
യുകെ യൂണിവേഴ്‌സിറ്റികള്‍ പീഡനകേന്ദ്രങ്ങള്‍, ലൈംഗിക ചൂഷണം നിത്യസംഭവം, മുന്നില്‍ കേംബ്രിഡ്ജ്
reporter

ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റികള്‍ എന്നു പറയുമ്പോള്‍ ലോകപ്രശസ്തമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ യൂണിവേഴ്‌സിറ്റികള്‍ പഠിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ ഇന്ന് ഈ യൂണിവേഴ്‌സിറ്റികള്‍ മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ലൈംഗിക പീഡന കേന്ദ്രങ്ങള്‍. വിദ്യാര്‍ഥികള്‍ക്കിടയിലും ജീവനക്കാര്‍ക്കിടയിലും വന്‍ തോതില്‍ ലൈംഗിക ചൂഷണം നടക്കുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കേംബ്രിഡ്ജില്‍ കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ജനുവരി വരെ 173 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 119 എണ്ണം വിദ്യാര്‍ഥികള്‍ക്ക് നേരേ മറ്റു വിദ്യാര്‍ഥികള്‍ നടത്തിയ ലൈംഗിക അതിക്രമമാണ്. ഇതുകൂടാതെ ജീവനക്കാര്‍ മറ്റു ജീവനക്കാരെ പീഡിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. ഇത്തരത്തില്‍ ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലൈംഗിക ചൂഷണം രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത്രയുമധികം പരാതികള്‍ ഒന്‍പത് മാസം കൊണ്ട് ലഭിച്ചത്.

യുകെയിലെ 120 യൂണിവേഴ്സിറ്റികളില്‍ 2011-12 അധ്യായന വര്‍ഷം മുതല്‍ 2016-17 വരെയുള്ള കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 169 ലൈംഗിക ചൂഷണ കേസുകളാണ്. വിദ്യാര്‍ത്ഥികളാണ് അക്കാദമിക്ക് നോണ്‍ അക്കാദമിക്ക് സ്റ്റാഫുകള്‍ക്കെതിരെ ഇത്രയധികം കേസുകള്‍ കൊടുത്തിരിക്കുന്നത്. കൂടാതെ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട അതിക്രമത്തിനെതിരെ ഇക്കാലയളവില്‍ 127 പരാതികളും ലഭിച്ചിട്ടുണ്ട്. പരാതികള്‍ നല്‍കുന്നതില്‍ നിന്ന് തങ്ങള്‍ വിലക്കപ്പെട്ടതായും പരാതികള്‍ പിന്‍വലിക്കുന്നതിനായി അനൗദ്യോഗിക ഒത്തു തീര്‍പ്പിന് വഴങ്ങേണ്ടി വന്നതായും പരാതി നല്‍കിയവര്‍ പറയുന്നു. കേംബ്രിഡ്ജ് കഴിഞ്ഞാല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി ജീവനക്കാരുടെ ലൈംഗിക ചൂഷണാരോപണത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്.

ഇതില്‍ 11 പരാതികള്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവിന് ലഭിച്ചവയും 10 എണ്ണം കോളെജുകളില്‍ നേരിട്ട് ലഭിച്ചവയുമാണ്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ 10, എഡിന്‍ബര്‍ഗ് യുണിവേഴ്സിറ്റി 9, യൂണിവേഴ്സിറ്റി ഓഫ് ദി ആര്‍ട്സ് ലണ്ടന്‍ ആന്റ് എസ്സക്സ് 7 എന്നിവയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ച മറ്റ് യൂണിവേഴ്സിറ്റികള്‍.

 
Other News in this category

 
 




 
Close Window