Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
ലോകപ്രശസ്ത സര്‍വ്വകലാശാലയുടെ യൂണിയന്‍ തലപ്പത്തേക്ക് മലയാളി വിദ്യാര്‍ഥി, ശമ്പളം 21,000 പൗണ്ട്, ഇത് മലയാളി സമൂഹത്തിന് അഭിമാന നിമിഷം
REPORTER

ലണ്ടന്‍: ലോകത്ത് എവിടെ ചെന്നാലും അവിടെല്ലാം മലയാളികളുണ്ട്. ഇത് മലയാളികളുടെ മാത്രം പ്രത്യേകതയാണോ എന്നു ചോദിച്ചാല്‍ ആണെന്നു തന്നെ തറപ്പിച്ചും പറയാം. കാരണം ചെറിയ ജോലിക്കു മുതല്‍ ഉന്നത സ്ഥാനങ്ങള്‍ വരെ അവര്‍ അലങ്കരിക്കുന്നു. ഇപ്പോഴിതാ ലോകപ്രശസ്തമായ കേംബ്രിഡ്ജ് സര്‍വകലാശാല ഗ്രാജ്വേറ്റ്‌സ് യൂണിയന്റെ (ജി.യു.) വൈസ് പ്രസിഡന്റായും ഒരു മലയാളി എത്തിയിരിക്കുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരുടെ ഈ മിടുക്കിയാണ്. കോഴിക്കോട് വാടകര സ്വദേശിനിയായ നികിത ഹരിയാണ് കേംബ്രിഡ്ജില്‍ ഗ്രാജ്വേറ്റ്‌സ് യൂണിയന്റെ ഉപനേതാവ്. ഗ്രാജ്വേറ്റ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റ് ഇനി ഒരുവര്‍ഷക്കാലം ഈ മലയാളി പെണ്‍കുട്ടിയാണ്. ഏകകണ്ഠമായാണ് നികിത ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാര്‍ഥികളോടും സര്‍വകലാശാലയോടും ഒട്ടേറെ ഉത്തരവാദിത്വങ്ങളുള്ള പദവിയാണ്. അതുകൊണ്ടുതന്നെ വൈസ് പ്രസിഡന്റിന് വാര്‍ഷിക ശമ്പളവുമുണ്ട്. 21,000 പൗണ്ടാണ് ശമ്പളം.

വൈസ് പ്രസിഡന്റിന്റെ ദൗത്യം വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാലയ്ക്കും ഇടയിലുള്ള കണ്ണിയായി നില്‍ക്കുക എന്നതാണ്. അതുകൊണ്ടുതന്നെ എല്ലാ മാസവും വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തണം. ചുമതലയേറ്റ നികിത ഗവേഷണത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് അവയ്ക്ക് മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. 

ഗവേഷണത്തിനും മറ്റും വരുന്നവര്‍ക്ക് നിലവില്‍ കേംബ്രിഡ്ജില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് നികിത പറഞ്ഞു. എന്നാല്‍ പരാതിപ്പെടുന്നവര്‍ വളരെ കുറവാണ്. പതിനായിരം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം കിട്ടിയത് 12 പരാതികള്‍ മാത്രമാണ്. പലരും പ്രശ്‌നങ്ങള്‍ പറയില്ല. അത് സ്ഥാപനത്തിനെതിരല്ല മറിച്ച് സ്ഥാപനത്തിനു വേണ്ടിയാണെന്ന ബോധം വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നികിത വ്യക്തമാക്കി. ഇതിനായി ഇപ്പോള്‍ സര്‍വകലാശാലയുടെ കോഡ് ഓഫ് പ്രാക്ടീസില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് നികിത.

പവര്‍ ഇലക്ട്രോണിക്‌സില്‍ 2013 മുതല്‍ കേംബ്രിഡ്ജില്‍ ഗവേഷണം നടത്തുന്ന നികിതയുടെ പഠനം ഏപ്രിലോടെ പൂര്‍ത്തിയാകും. എന്നാല്‍ യൂണിയന്റെ വൈസ് പ്രസിഡന്റായതിനാല്‍ കാലാവധി കഴിയും വരെ ഇവിടെ തുടരാം. ഇംഗ്ലണ്ടിലെ സര്‍വകലാശാലകളില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏക സര്‍വകലാശാലാ യൂണിയനാണ് കേംബ്രിഡ്ജിലേത്. പതിനായിരത്തോളം വിദ്യാര്‍ഥികള്‍ യൂണിയന്റെ കീഴിലുണ്ട്.

യൂണിയന്റെ പ്രസിഡന്റിനെ ജൂണിലാണ് തിരഞ്ഞെടുക്കുന്നത്. ഇത്തവണ പ്രസിഡന്റും ഇന്ത്യയില്‍ നിന്നാണ്. ഉത്തരാഖണ്ഡ് സ്വദേശി ദര്‍ശന ജോഷിയാണ് പ്രസിഡന്റു പദവിയിലെത്തുക. 

 
Other News in this category

 
 




 
Close Window